ചിത്രത്തിന്റെ പോസ്റ്റർ, ട്രൈയിലറിൽ നിന്ന്
ജാതിയുടേയും മതത്തിന്റേയും പേരിൽ വിഭജിക്കുന്ന ലോകത്ത്, വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നെത്തി ഒന്നിച്ച് സഹോദരങ്ങളെപ്പോലെ പരസ്പരം കരുതലോടെ ജീവിക്കുന്ന ഏഴുപേരുടെ കഥയാണ് 'നന്നായിക്കൂടെ'. വിവിധയിടങ്ങളിൽ നിന്നെത്തിയ, തോമസ്, പാത്തുമ്മ, ഉണ്ണി, മുരുകൻ, ദമ്പതികളായ അശ്വതി, ജേക്കബ്, ഇവരുടെ കുട്ടി ജുവാന എന്നീ ഏഴുപേരും ഒരു വീട്ടിൽ സന്തോഷത്തോടെ കഴിയുന്നതിനിടയിൽ അപ്രതീക്ഷിതമായെത്തുന്ന ചില സംഭവവികാസങ്ങൾ ജീവിത സാഹചര്യത്തെത്തന്നെ മാറ്റി മറിക്കുന്നതാണ് ചിത്രം.
ദൈവിക്ക് പ്രോഡക്ഷന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി ഡോ. ജാനറ്റ് ജെ രചനയും സംവിധാനവും ഒരുക്കിയ ചിത്രമാണ് നന്നായിക്കൂടെ. സൂരജ് തേലക്കാട്, കണ്ണൻ, ആരതി കെ.ബി, പ്രിയ മരിയ, നന്ദന സുശീൽ കുമാർ, ആസിഫ് മുഹമ്മദ്, റീബ ചെറിയാൻ, ഋഷിഖ് ഷാജ് സുദർ, മേജ്ജോ ജോസഫ്, ഡോ. ജാനറ്റ്എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ജാതി, ഗാർഹിക പീഡനം, ലൈംഗികാതിക്രമം, ലഹരി ഉപയോഗം തുടങ്ങിയവ പ്രതിപാദിച്ചു പോകുന്ന ചിത്രം കൂടുതൽ സമയവും ഏഴുപേരടങ്ങുന്ന വീടിനെ ചുറ്റിപ്പറ്റിയാണ് ചിത്രീകരിച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകർ ഇഷ്ടപ്പെടും വിധത്തിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിൽ എത്ര അടുപ്പക്കാരായാലും കണ്ണടച്ചു വിശ്വസിക്കരുതെന്ന സന്ദേശവും നൽകിയാണ് അവസാനിപ്പിക്കുന്നത്.
ഡോക്ടർ ദമ്പതികളായ ജേക്കബും അശ്വതിയും, ഇവരുടെ വീട്ടിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ എത്തിപ്പെടുന്ന മറ്റുള്ളവർ. ജാതിയുടെ വേലിക്കെട്ടിൽ കുടുങ്ങി പ്രിയപ്പെട്ടവളെ നഷ്ടപ്പെട്ട മുരുകൻ, ഗാർഹിക പീഡനത്തിനിരയായി ആശുപത്രിക്കിടക്കയിലെത്തുന്ന പാത്തുമ്മ തുടങ്ങിയവർ കോളേജ് കാലം മുതൽ സുഹൃത്തുക്കളായ ഉണ്ണി, അശ്വതി, ജേക്കബ്, തോമസ് എന്നിവരുടെ വീട്ടിൽ എത്തിച്ചേരുന്നതോടെയാണ് കഥയുടെ തുടക്കം. ഗാനങ്ങളും കൊച്ചു കൊച്ചു തമാശകളുമായി മുന്നേറുന്ന ചിത്രം ഇടവേളയോടടുക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ ജേക്കബിന്റെ ജീവിതത്തിലെത്തുന്നത്. ഇതോടെ പ്രേക്ഷകരെ ആകാംക്ഷരായി മുന്നോട്ടു കൊണ്ടു പോകുന്ന നിമിഷങ്ങളാണ് തുടർന്ന് അങ്ങോട്ട്.
സിനിമയിലെ താരങ്ങളെ ഉൾപ്പെടുത്താതെ ടെക്നീഷ്യൻമാരുടെ ചിത്രം മാത്രം ഉൾപ്പെടുത്തി നേരത്തെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തിറക്കി വാർത്തകളിൽ ഇടം പിടിച്ച ചിത്രമായിരുന്നു 'നന്നായിക്കൂടെ'. പാൻ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇതാദ്യമായിട്ടായിരുന്നു ഇത്തരത്തിൽ ഒരു പുതുമ പരീക്ഷിച്ചതെന്നതും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ പാട്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ചിത്രത്തിന്റെ അണിയറയിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോ. ബിജു കെ .ആർ. , ക്യാമറ പ്രസാദ്. കെ, ബാക്ഗ്രൗണ്ട് മ്യൂസിക്– മ്യൂസിക് മെജോ ജോസഫ്, ശ്രീരാഗ്.
Content Highlights: nannayi koode movie review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..