അഡ്വ മുകുന്ദന്‍ ഉണ്ണി നായകനല്ല, അടിപൊളി വില്ലനാണ് | Mukundan Unni Associates Movie Review


അനന്യലക്ഷ്മി ബി.എസ്.

മുപ്പത് വയസ്സിനു മുമ്പ് വ്യക്തി ജീവിതത്തിലും കരിയറിലും വിജയം നേടണമെന്ന്‌ അതിയായി ആഗ്രഹിക്കുന്ന, വക്കീല്‍ കോട്ട് ദേഹത്ത് കേറിയിട്ട് വര്‍ഷം കുറേയായെങ്കിലും സ്വന്തമായി കേസു വാദിക്കാന്‍ കഴിയാതെ ജൂനിയര്‍ വക്കീലായി ഒതുങ്ങി പോയ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സി'ലെ 'നായകന്‍'.  സ്വന്തം കാര്യം നേടാന്‍ ഏതറ്റം വരെ പോകാനും മടിയില്ലാത്ത മുകുന്ദന്‍ ഉണ്ണിയ്ക്ക് അഡ്വക്കേറ്റ് വേണു എന്ന മറ്റൊരു വക്കീലിനെ കണ്ടുമുട്ടുന്നതോടെ വിജയത്തിലേക്കുള്ള ഒരു മാര്‍ഗം വീണു കിട്ടുന്നു.

Mukundan Unni Associates

ന്മ, കരുണ, ത്യാഗം, സത്യസന്ധത.. പൊതുവേ സിനിമകളിലെ നായകകഥാപാത്രങ്ങള്‍ മേല്‍പറഞ്ഞവയൊക്കെ മൊത്തവിലയ്‌ക്കെടുത്തവരാകും. സ്വന്തം ജീവനേക്കാളും പ്രാധാന്യം മറ്റുള്ളവര്‍ക്ക് നല്‍കുന്ന, ഞാന്‍ നന്നായില്ലെങ്കില്‍ എന്താ എന്റെ നാടു നന്നായില്ലേ എന്ന് നിര്‍വൃതി കൊള്ളുന്ന, നന്മമരങ്ങളായ നായകന്മാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്ന ഒരു കാലം മലയാള സിനിമയ്ക്കുമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മലയാള സിനിമയുടെ കെട്ടിലും മട്ടിലുമുണ്ടായ മാറ്റം കഥാപാത്ര നിര്‍മ്മിതിയിലും പ്രകടമാണ്. സാധാരണ മനുഷ്യരിലെല്ലാം ഒളിഞ്ഞിരിക്കുന്ന എല്ലാ സ്വഭാവ വൈകൃതങ്ങളും ഇന്നത്തെ നായകന്മാര്‍ക്കുമുണ്ട്. വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' പറഞ്ഞു വയ്ക്കുന്നതും നായക കഥാപാത്രങ്ങള്‍ക്ക് കാലാകാലങ്ങളായി ചാര്‍ത്തി കൊടുത്തിരുന്ന സകല നല്ല ഗുണങ്ങളേയും കാറ്റില്‍ പറത്തിയ ഒരു നായകന്റെ കഥയാണ്.

മുപ്പത് വയസ്സിനു മുമ്പ് വ്യക്തി ജീവിതത്തിലും കരിയറിലും വിജയം നേടണമെന്ന്‌ അതിയായി ആഗ്രഹിക്കുന്ന, വക്കീല്‍ കോട്ട് ദേഹത്ത് കേറിയിട്ട് വര്‍ഷം കുറേയായെങ്കിലും സ്വന്തമായി കേസു വാദിക്കാന്‍ കഴിയാതെ ജൂനിയര്‍ വക്കീലായി ഒതുങ്ങി പോയ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സി'ലെ 'നായകന്‍'. സ്വന്തം കാര്യം നേടാന്‍ ഏതറ്റം വരെ പോകാനും മടിയില്ലാത്ത മുകുന്ദന്‍ ഉണ്ണിയ്ക്ക് അഡ്വക്കേറ്റ് വേണു എന്ന മറ്റൊരു വക്കീലിനെ കണ്ടുമുട്ടുന്നതോടെ വിജയത്തിലേക്കുള്ള ഒരു മാര്‍ഗം വീണു കിട്ടുന്നു. തനിക്കേറ്റ ചൂഷണത്തെ കൂടുതല്‍ കേസും അതുവഴി കൂടുതല്‍ പണവും കണ്ടെത്താന്‍ വിനിയോഗിക്കുന്നതോടെയാണ് മുകുന്ദന്‍ ഉണ്ണിയുടെ ജീവിതത്തിന്റെയും കഥയുടേയും ഗതി മാറുന്നത്. ഒരിക്കലും മുപ്പത് വയസ്സാകാതെയിരിക്കാന്‍ ആധാര്‍ കാര്‍ഡ് തിരുത്തുന്ന ലാഘവത്തോടെ എതിരേ വന്ന പ്രതിബന്ധങ്ങളെയെല്ലാം അയാള്‍ തട്ടിമാറ്റുമ്പോള്‍ എന്തു ക്രൂരനാണീ മനുഷ്യന്‍ എന്ന് കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്കും
തോന്നുന്നത് സ്വാഭാവികം.പുതുമ അവകാശപ്പെടാവുന്ന അവതരണ രീതി. തെല്ലും മുഷിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതില്‍ മുകുന്ദന്‍ ഉണ്ണി വിജയിച്ചതിലെ പ്രധാന ഘടകവും അതു തന്നെയാണ്. ചിത്രത്തിന്റെ അവതരണവും
വിനീത് ശ്രീനിവാസന്റെ ഫസ്റ്റ് പേഴ്‌സണ്‍ നറേറ്റിവിലൂടെയുള്ള രസകരമായ കഥപറച്ചിലും പ്രേക്ഷകരെ ചിരിയുടെ രസപ്പടവ് കയറ്റുന്നു. ഓരോ നോട്ടം കൊണ്ടു പോലും വക്രബുദ്ധിക്കാരനായ, ആത്മാരാധന കൊണ്ട് മതിമറന്ന മുകുന്ദന്‍ ഉണ്ണിയുടെ കാപട്യങ്ങളെ പ്രേക്ഷകരിലേക്ക് എത്തിച്ചതില്‍ വിനീത് ശ്രീനിവാസനിലെ അഭിനേതാവ് കൈയ്യടിയര്‍ഹിക്കുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെയവതരിപ്പിച്ച സുരാജ് വെഞ്ഞാറമ്മൂടും മികച്ചു നിന്നു.
മുകുന്ദന്‍ ഉണ്ണിയോളം ഒരു പക്ഷേ അതിലേറെ കൗശലക്കാരനായ അഡ്വക്കേറ്റ് വേണുവിനെ കയ്യടക്കത്തോടെ സുരാജ് സ്‌ക്രീനിലെത്തിച്ചു. ' ചങ്കരനൊത്ത ചക്കിയാണെന്നു' തെളിയിച്ച മീനാക്ഷിയെ അവതരിപ്പിച്ച ആര്‍ഷ, ചിത്രത്തിലെ 'നന്മ'യുള്ള ചുരുക്കം ചില കഥാപാത്രങ്ങളിലൊരാളായ അഡ്വക്കേറ്റ് ജ്യോതിയായി എത്തിയ തന്‍വി എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും മികച്ചു നിന്നു.

തുടക്കം മുതല്‍ ഒടുക്കം വരെ രസച്ചരട് തീരെ മുറിയാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ വിമല്‍ ഗോപാലകൃഷ്ണനും അഭിനവ് സുന്ദറും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിനായി എന്ന് സംശയമേതുമില്ലാതെ പറയാം. ഒരു ഘട്ടത്തിലെങ്കിലും
മുകുന്ദന്‍ ഉണ്ണിയോട് പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നിയെങ്കില്‍ അതാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സി'ന്റെ വിജയം. അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി ചെയ്തു കൂട്ടുന്നതൊക്കെ ഒടുക്കം അയാളെ എവിടെയെത്തിക്കുമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും പ്രേക്ഷകനു തന്നെ വിട്ടു തന്നിരിക്കുകയാണ് സംവിധായകന്‍. കോടതിയിലെത്തുന്ന വാഹനാപകട കേസുകളുടേയും ഇന്‍ഷുറന്‍സ് ക്ലേയിമുകളുടെയും മറു വശം കൂടി ചിത്രം വരച്ചു കാട്ടുന്നുണ്ട്. ബ്ലാക്ക് ഹ്യൂമറിലൂടെ മുന്നോട്ടു പോകുന്ന ചിത്രം പ്രേക്ഷകരെ രസിപ്പിക്കുമെന്നത്. തീര്‍ച്ചയാണ്.

Content Highlights: vineeth sreenivasan, Abhinav Sunder Nayak, mukundan unni associates review, malayalam movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented