ആൾക്കൂട്ടത്തിൽ തനിച്ചല്ല, ജനകോടികളുടെ കാവൽക്കാരനാണ് മൂസ | Mei Hoom Moosa Review


അഞ്ജയ് ദാസ്. എൻ.ടി

പാകിസ്താനിൽ നിന്ന് തിരിച്ച് നാട്ടിൽ എത്തിയെങ്കിലും ഐഡന്റിറ്റിയില്ലാത്ത വ്യക്തിയായുള്ള മൂസയുടെ ജീവിതപ്രയാണം തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

മേ ഹൂം മൂസയിൽ സുരേഷ് ​ഗോപി | ഫോട്ടോ: www.facebook.com/ActorSureshGopi/photos

കാത്തിരിപ്പും നിസ്സഹായതയും. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെന്നപോലെയുള്ള അവസ്ഥകൾ. രണ്ടിനും കാലംചെല്ലുന്തോറും വേദനകൂടും. ഈ രണ്ട് അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു മനുഷ്യന്റെ കഥയാണ് ജിബു ജേക്കബ് സംവിധാനം ചെയ്ത് സുരേഷ് ​ഗോപി നായകനായെത്തിയ മേ ഹൂം മൂസ. പാപ്പന് ശേഷമെത്തുന്ന സുരേഷ് ​ഗോപി ചിത്രം, തല്ലുമാലയ്ക്ക് ശേഷം മലപ്പുറം പശ്ചാത്തലമായി വരുന്ന ചിത്രം എന്നിവയായിരുന്നു മേ ഹൂം മൂസയുടെ പ്രധാന വിശേഷണങ്ങൾ.

കാർ​ഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ ലാൻസ് നായിക് മുഹമ്മദ് മൂസ പെട്ടന്നൊരു സുപ്രഭാതത്തിൽ സ്വന്തം നാടായ മലപ്പുറം ജില്ലയിലെ മാണൂർക്ക് തിരിച്ച് വരികയാണ്. വാ​ഗാ അതിർത്തിയും ​ഗുജറാത്തും രാജസ്ഥാനുമെല്ലാം കടന്നുവന്ന മൂസയ്ക്ക് പക്ഷേ നാട്ടിൽ നേരിടേണ്ടി വരുന്നത് അതിലും വലിയ യാത്രകളും അനുഭവങ്ങളുമാണ്. പാകിസ്താനിൽ നിന്ന് തിരിച്ച് നാട്ടിൽ എത്തിയെങ്കിലും ഐഡന്റിറ്റിയില്ലാത്ത വ്യക്തിയായുള്ള മൂസയുടെ ജീവിതപ്രയാണം തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.അല്പനേരം സ്വന്തം മൊബൈൽ ഫോൺ കാണാതെ പോയാൽ ടെൻഷനടിക്കുന്നവരാണ് നമ്മൾ. പക്ഷേ മൂസയ്ക്ക് മൊബൈൽ ഫോൺ എന്താണെന്ന് പോലും അറിയില്ല. വേറൊരു തരത്തിൽപ്പറഞ്ഞാൽ അജ്ഞാതവാസം മൂസയ്ക്ക് സമ്മാനിച്ചത് പുറംലോകത്തിന്റെ വികാസത്തേക്കുറിച്ചുള്ള അജ്ഞത മാത്രമാണെന്നുകാണാം. ജീവനോടെ മുന്നിൽ നിന്നാലും ഇന്നയാളാണ് താൻ എന്ന് തെളിയിക്കാൻ രേഖ വേണം എന്ന അവസ്ഥ എത്രമാത്രം ഭീകരമാണെന്ന് മേ ഹൂം മൂസ വരച്ചുകാട്ടുന്നു.

മൂസയ്ക്ക് തിരിച്ചറിയൽ രേഖയില്ല, വീടിന്റെ ആധാരമില്ല, വോട്ടർ പട്ടികയിൽ പേരില്ല. ആധാർ കാർഡ് എന്താണെന്ന് കേട്ടിട്ടുപോലുമില്ല ഇയാൾ. നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ജീവനോടെയുണ്ടെങ്കിലും ഒറ്റയ്ക്കാണ് മൂസ. ആൾക്കൂട്ടത്തിൽ തനിയെ എന്ന് പറയുന്നതുപോലെ. എല്ലാവരേയും മൂസ കാണുന്നുണ്ട്. പക്ഷേ ആരും മൂസയെ കാണുന്നില്ല. കണ്ടവർക്കാകട്ടെ ഇയാൾ തട്ടിപ്പുകാരനോ, രാജ്യത്തെ ഒറ്റുകൊടുക്കാൻ വന്നയാളോ എന്നെല്ലാം സംശയവും. ഇത്തരം നിരവധി സാഹചര്യങ്ങളിലൂടെ കടന്നുപോകുകയാണ് മേ ഹൂം മൂസ.

ജിബുവിന്റെ മുൻചിത്രങ്ങളിലേതുപോലെ തമാശ തന്നെയാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. ചിരിപ്പിക്കാനായുള്ള ദ്വയാർത്ഥ പ്രയോ​ഗങ്ങൾ അശേഷമില്ല. നല്ല കോമഡി കഥാപാത്രങ്ങളുമായി നല്ല സംവിധായകർ വന്നാൽ ചെയ്ത് തെളിയിക്കും എന്ന് ഉറപ്പിക്കുന്നുണ്ട് സുരേഷ് ​ഗോപി. മൂസയുടെ നിസ്സഹായാവസ്ഥയും ധൈര്യവും പ്രണയവും അറിവില്ലായ്മയുമെല്ലാം ചിരിക്ക് വഴിയൊരുക്കുന്നുണ്ട്. ഹരീഷ് കണാരനൊപ്പമുള്ള രം​ഗങ്ങൾ കയ്യടിയുണ്ടാക്കുന്നവ തന്നെ.

സൈജു കുറുപ്പിന്റെ മീരാനും സാവിത്രി ശ്രീധരന്റെ അമ്മയും പൂനം ബജ് വയുടെ കുഞ്ഞിയും പ്രേക്ഷകർക്കൊപ്പം കൂടും. ശ്രിന്ദ, മിഥുൻ രമേശ്, കലാഭവൻ റഹ്മാൻ, സുധീർ കരമന, വീണാ നായർ, ശശാങ്കൻ മയ്യനാട്, മേജർ രവി എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. സംവിധായകന്റെ മുൻചിത്രങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ കുറച്ചുകൂടി വിശാലമായ പ്രമേയമാണ് മേ ഹൂം മൂസയിലേത്. പട്ടാളക്കഥകൾ പലതും മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സൈനികൻ നമ്മുടെ വെള്ളിത്തിരയിൽ പുതിയത് തന്നെയാണ്.

Content Highlights: mei hoom moosa review, mei hoom moosa malayalam review, suresh gopi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented