അഭിനയമികവില്‍ തിളങ്ങി അപ്പന്‍; ചിത്രത്തിന് പ്രേക്ഷകപ്രീതി ഏറുന്നു.


ട്രെയ്ലറിൽ നിന്ന്

പ്രേക്ഷകശ്രദ്ധ നേടി സണ്ണി വെയിന്‍ നായകനായ അപ്പന്‍ എന്ന ചിത്രം. അഭിനയ മികവും ശക്തമായ തിരക്കഥയും ഒത്തുചേര്‍ന്ന ചിത്രമാണിതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സണ്ണി വെയ്ന്‍, അനന്യ, അലന്‍സിയര്‍,പൗളി വത്സന്‍ ഇവരെ കൂടാതെ പേര് അറിയാത്ത ഒരുപാട് കലാകാരന്മാരൂടെ മികച്ച പ്രകടനം കൊണ്ടാണ് ചിത്രം ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ചിത്രത്തിലെ സണ്ണി വെയ്ന്‍ അവതരിപ്പിച്ച ഞ്ഞൂഞ് എന്ന കഥാപാത്രം ആണ് മനസ്സില്‍ നിന്ന് മായാതെ കിടക്കുന്നത്. തന്റെ അപ്പന്‍ ചെയ്ത കൊള്ളരുതായ്കയ്ക്ക് എല്ലാം അനുഭവിക്കേണ്ടി വരുന്നത് ഞ്ഞൂഞ്ഞിനാണ്. ഞ്ഞൂഞ് തന്റെ കഷ്ടപ്പാടുകള്‍, വിഷമതകള്‍ എല്ലാം പറയുമ്പോള്‍ പ്രേക്ഷകനില്‍ ഉണ്ടാകുന്ന വിങ്ങല്‍ അത് സണ്ണി വെയ്ന്‍ എന്ന പ്രതിഭയുടെ അടയാളമാണ്, അടയാളപ്പെടുത്തലാണ്. ചിത്രത്തില്‍ മിന്നി മറയുന്ന ഓരോ ഭാവങ്ങളും ഏറെ ശ്രദ്ധയോടെ തന്മയത്വത്തോടെ അവതരിപ്പിച്ചുകൊണ്ട് സണ്ണി വെയ്ന്‍ എന്ന നടന്‍ നടന്ന് അടുക്കുന്നത് മലയാള സിനിമയിലെ മികച്ച അഭിനേതാക്കളുടെ പട്ടികയിലേക്കാണ്. ഇനിയും മികച്ച കഥാപാത്രങ്ങള്‍ സണ്ണി വെയ്ന്‍ എന്ന നടനെ കൊണ്ട് പകര്‍ന്നാടാന്‍ കഴിയും എന്ന് 'അപ്പന്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ബോധ്യമായതാണ്. ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തിന് ശേഷം മജു ആണ് അപ്പന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

അപ്പന്‍ കണ്ടതിനു ശേഷം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ് ''എഴുത്തുകൊണ്ട്, കഥാപാത്രസൃഷ്ടികള്‍ കൊണ്ട്, അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍ കൊണ്ട് മനസ്സിലേക്ക് ചേക്കേറുന്ന അപ്പന്‍. സണ്ണീ.. കലക്കിയെടാ. ഇതാണ് നുമ്മ പറഞ്ഞ നടന്‍ എന്ന് അഭിമാനത്തോടെ പറയിപ്പിച്ചു കളഞ്ഞു. ഞ്ഞൂഞ്ഞ് മനസ്സില്‍ നിന്ന് മായില്ല. അലന്‍സിയര്‍ ചേട്ടന്‍ ഗംഭീരം. സ്‌ക്രീനില്‍ നിന്ന് വലിച്ചു പുറത്തിട്ടു രണ്ടെണ്ണം പൊട്ടിക്കാന്‍ തോന്നിപ്പിച്ച പ്രകടനം. പൗളി ചേച്ചി, അനന്യ, ഗ്രേസ്, പേരുകള്‍ പോലും അറിയാത്ത കലാകാരന്മാര്‍, എല്ലാവരും പരസ്പ്പരം മത്സരിച്ചു അഭിനയിച്ചു തകര്‍ത്ത പടം.''

''കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയുള്ള ഒരു സിനിമ'' എന്നാണ് തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി അഭിപ്രായപ്പെട്ടത്.

ആദ്യാവസാനം സസ്പന്‍സ് നിലനിര്‍ത്തുന്നചിത്രമാണ് അപ്പന്‍. കുടുംബ കഥയാണെങ്കിലും ഡാര്‍ക്ക് കോമഡി വിഭാഗത്തില്‍ പെട്ട ചിത്രം ഓരോ നിമിഷവും പ്രേക്ഷകനില്‍ അമര്‍ഷവും ചങ്കിടിപ്പും കൂട്ടുന്നുണ്ട്. സംവിധായകന്‍ മജുവും ആര്‍. ജയകുമാറും ചേര്‍ന്നെഴുതിയ ഈ ചിത്രത്തിന്റെ തിരക്കഥ കാരമുള്ളിന്റെ മൂര്‍ച്ചയുള്ളതാണ്. ചിത്രം സോണി ലിവില്‍ ലഭ്യമാണ്. ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Content Highlights: malayalam movie appan gets more attention and review from public


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented