ഒരു വ്യക്തിയുടെ സ്വകാര്യതയെ വേറൊരാൾ ചോദ്യം ചെയ്യുമ്പോൾ | Kudukku 2025 Review


നമ്മുടെ സ്വകാര്യതയെ ഒരാൾ ചോദ്യം ചെയ്യുമ്പോൾ, പിന്തുടരുമ്പോൾ എതൊക്കെ അവസ്ഥകളിലൂടെ നാം കടന്നുപോകേണ്ടി വരും എന്നിങ്ങനെയുള്ള ചില  ചോദ്യങ്ങളും ഉത്തരവുമാണ് കുടുക്ക് പ്രേക്ഷകരുമായി സംവദിക്കുന്നത്. 

കുടുക്ക് 2025-ൽ കൃഷ്ണശങ്കർ | ഫോട്ടോ: www.facebook.com/KrishnaSankar.S.V

ബിലഹരിയുടെ സംവിധാനത്തിൽ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത് ചെയ്ത ചിത്രമാണ് കുടുക്ക് 2025. പ്രമേയം കൊണ്ടും വളരെ സൂക്ഷ്മമായ കഥ പറച്ചിൽ കൊണ്ടും വ്യത്യസ്ത പുലർത്തുന്ന ഈ ചിത്രം പുതുമയുള്ള ഒരു സിനിമ അനുഭവം നൽകുന്നു. സ്വകാര്യത എന്നത് നമ്മൾ ഓരോരുത്തരും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന ഒന്നാണ്.

നമ്മുടെ സ്വകാര്യതയെ ഒരാൾ ചോദ്യം ചെയ്യുമ്പോൾ, പിന്തുടരുമ്പോൾ എതൊക്കെ അവസ്ഥകളിലൂടെ നാം കടന്നുപോകേണ്ടി വരും എന്നിങ്ങനെയുള്ള ചില ചോദ്യങ്ങളും ഉത്തരവുമാണ് കുടുക്ക് പ്രേക്ഷകരുമായി സംവദിക്കുന്നത്.

സാങ്കേതികപരമായ സിനിമ ഉന്നത നിലവാരം പുലർത്തുന്നുണ്ട്. പുതിയ രീതിയിൽ ജംപ് കട്ടുകളിലൂടെ സിനിമ പറയുന്ന രീതി ശ്ലാഘനീയമാണ്. ബിലഹരി അതിൽ വിജയിച്ചു എന്ന് തന്നെ പറയാം. തെയ്തക, മാരൻ സോങ്ങുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. സിനിമയുടെ അവസാനം തെയ്തക റീലുകളുടെ കൊളാഷ് കാണാം.

ഓരോ ആർട്ടിസ്റ്റുകളും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്. വരുൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റാം മോഹൻ വേറിട്ട് നിന്നു. പ്രേമത്തിലെ കോയയിൽ നിന്നു മാരനിലേക്ക് വരുമ്പോഴുള്ള കൃഷ്ണ ശങ്കറിന്റെ മാറ്റം അത്ഭുതകരമാണ്. ദുർഗ്ഗ കൃഷ്ണയുടെ ഏറ്റവും നല്ല പ്രകടനങ്ങളിൽ ഒന്നാണ് കുടുക്ക്. സ്വാസികയും, ഷൈനും കഥാപാത്രങ്ങളോട് നീതി പുലർത്തി.

സിനിമയുടെ പൊതുവെയുള്ള ആഖ്യാന രീതി കടുപ്പമേറിയതാണ്. ഒരു കഥയിൽ നിന്നും മറു കഥയിലേക്കുള്ള ട്രാൻസിഷൻ കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു. നായകൻ്റെ ഹീറോയിസത്തിൽ കൂടുതൽ ശ്രദ്ധിച്ചതും കഥകൾ ബാലൻസ് ചെയ്യാത്തതും മാരൻ കഥയിലെ അനാവശ്യ വലിച്ചു നീട്ടലുകളും ഒഴിവാക്കിയാൽ മികച്ച അനുഭവം തന്നെയാണ് കുടുക്ക്. തീയറ്ററുകളിൽ തന്നെ കാണേണ്ട സിനിമയാണ് കുടുക്ക്.

Content Highlights: kudukku 2025 movie review, krishna sankar, durga krishna


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented