Photo-facebook.com/photo?fbid=150656907745493&set=pb.100084035540571.-2207520000.
സമകാലീന സംഭവങ്ങളെ അടിസ്ഥാനമാക്കി ഷെബി ചൗഘട്ട് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'കാക്കിപ്പട'. ഒരേ സമയം സാമൂഹിക പ്രസക്തിയുള്ളതും ത്രില്ലിങ്ങുമായി ഒരു കഥയെ വേറിട്ട രീതിയില്‍ അവതരിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. വിരസത ഒട്ടും സമ്മാനിക്കാതെയുള്ള കഥയുടെ മുന്നോട്ടുള്ള പോക്കിന് അണിയറപ്രവര്‍ത്തകര്‍ തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നു
ഒരു പെണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്ന ഒരു പ്രശ്നവും തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ കുറ്റാന്വേഷണവുമാണ് 'കാക്കിപ്പടയില്‍ കാണാന്‍ കഴിയുക. വളരെ ചുരുങ്ങിയ കഥാപാത്രങ്ങള്‍ മാത്രം എത്തുന്ന ചിത്രം അതിന്റെ തിരക്കഥയില്‍ കരുത്ത് കാട്ടുന്നുണ്ട്. സമകാലീന സംഭവങ്ങള്‍ പറയുന്ന ചിത്രം സ്ത്രീകള്‍ക്ക് അടുത്തിടെ നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ ഉദാഹരണമായി പറഞ്ഞു പോകുന്നുണ്ട്.
അക്ഷയ് എന്ന കഥാപാത്രമായി എത്തിയ നിരഞ്ജ മണിയന്‍പ്പിള്ള രാജുവിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. അമീര്‍ എന്ന കഥപാത്രം ശരത് അപ്പാനിയുടെ കൈകളില്‍ ഭദ്രമായപ്പോള്‍ മോഹനന്‍ എന്ന കഥാപാത്രത്തെ അവിസ്മരണയീമാക്കുവാന്‍ സുജിത് ശങ്കറിന് സാധിച്ചു.
തന്റെ പെങ്ങള്‍ക്കു നേരേ നടന്ന ആക്രമണത്തിന് എതിരെ പൊരുതുന്ന ഒരു ചെറുപ്പക്കാരന്റെ കൂടി കഥയാണ് കാക്കിപ്പട. രണ്ടു മണിക്കൂര്‍ തിയേറ്ററില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ റോണി റാഫേലിന്റെ സംഗീതത്തിന് സാധിച്ചു. മാല പാര്‍വതി, സിനോജ് വര്‍ഗീസ്, ചന്തു നാഥ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന ആക്രമണങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ കഴിയാത്ത ഒരു സമൂഹത്തിനെയും ഒരു പറ്റം പോലീസുകാരെയും ചിത്രത്തില്‍ കാണാന്‍ കഴിയും. സിനിമയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ അനാവശ്യമായി പാട്ട് കുത്തി കയറ്റുന്ന പ്രവണത ചിത്രം പൂര്‍ണമായും ഉപേക്ഷിച്ചിട്ടുണ്ട്.
ഡിലൈ ഇന്‍ ജസ്റ്റിസ് ഈസ് ഇന്‍ ജസ്റ്റിസ് എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ സിനിമ സാമൂഹികപരമായും പ്രധാന്യം അര്‍ഹിക്കുന്നതാണ്.
Content Highlights: kakkipada malayalam movie review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..