ദുരൂഹതകളുടെ കെട്ടഴിച്ച് കൂമന്‍; ത്രില്ലറുമായി വീണ്ടും ജീത്തു ജോസഫ്‌ | Kooman Movie Review


അനന്യലക്ഷ്മി ബി.എസ്.

kooman movie poster

ചെറിയ കാര്യങ്ങളില്‍ പോലും കൊടിയ പക സൂക്ഷിക്കുന്ന ഒരു പോലീസുകാരന്‍. വൈരാഗ്യബുദ്ധിയോടെ, ശത്രുക്കളോടു പ്രതികാരം ചെയ്യാന്‍ അയാള്‍ വഴികള്‍ ചികയുകയാണ്. ഒരു പോലീസുകാരന് ഒരിക്കലും 'ചേരാത്ത' വേഷമെടുത്തണിയുമ്പോള്‍ അതിനു പിന്നിലുള്ള അപകടത്തെ അയാള്‍ ഗൗനിച്ചില്ല. ഒടുക്കം അയാള്‍ തിരഞ്ഞെടുത്ത മാര്‍ഗം അയാള്‍ക്കു തന്നെ തിരിച്ചടിയാകുന്നു. എന്നാല്‍ സ്വയം രക്ഷിക്കാനുള്ള പരക്കംപാച്ചിലിനിടയില്‍ ചില അപ്രതീക്ഷിത സന്ദര്‍ഭങ്ങളിലേക്കാണ് അയാള്‍ എത്തിച്ചേരുന്നത്. തന്റെ നാടിനെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു നിഗൂഢരഹസ്യം അയാള്‍ക്കു മുന്നില്‍ ചുരുളഴിയുന്നു. ആ രഹസ്യത്തിന്റെ ഉറവിടം തേടിയുള്ള ഉദ്വേഗജനകമായ യാത്രയിലേക്കാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'കൂമന്‍' പ്രേക്ഷകരെ നയിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ മുന്നോട്ടുനീങ്ങുന്ന കൂമനില്‍ ഒരു മുന്‍കാഴ്ച പോലെ പ്രബുദ്ധ കേരളത്തെ ഞെട്ടിച്ച പല സമകാലീന സംഭവവികാസങ്ങളും കടന്നു വരുന്നുണ്ട്.

ഏറെ കാലത്തിനു ശേഷം ജീത്തു ജോസഫിന്റെ മറ്റൊരു ത്രില്ലര്‍ ബിഗ് സ്‌ക്രീനില്‍ തെളിയുമ്പോള്‍ പ്രതീക്ഷകളേറെയായിരുന്നു. ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ അനുഭവം പ്രതീക്ഷിച്ച പ്രേക്ഷകരെ 'കൂമന്‍' തെല്ലും നിരാശപ്പെടുത്തിയില്ല. 'ട്വല്‍ത്ത് മാനി'നു ശേഷം ജീത്തു ജോസഫ്- കെ.ആര്‍. കൃഷ്ണകുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിന് തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താനായി എന്ന് സംശയമേതുമില്ലാതെ പറയാം. കെട്ടുറപ്പുള്ള കഥയും തിരക്കഥയുമാണ് കൂമന്റെ ശക്തി. സ്ലോ പേസില്‍ തുടങ്ങുന്ന ചിത്രം പതിയെ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നു. ഗിരി എന്ന പോലീസുകാരനേയും അയാള്‍ അഭിമുഖികരിക്കേണ്ടി വരുന്ന വെല്ലുവിളികളേയും ചുറ്റിപറ്റി നീങ്ങുന്ന 'കൂമനി'ല്‍ 'ദൃശ്യ'ത്തെ ഓര്‍മിപ്പിക്കുംവിധം പോലീസ് സ്‌റ്റേഷനും ചായക്കടയുമൊക്കെ പ്രധാന കഥാപശ്ചാത്തലങ്ങളായി എത്തുന്നുണ്ട്.ഗിരി എന്ന പോലീസുകാരന്റെ മാനസിക സംഘര്‍ഷങ്ങളെ കയ്യൊതുക്കത്തോടെ അവതരിപ്പിക്കാന്‍ ആസിഫ് അലിക്കു കഴിഞ്ഞു. ചിത്രത്തില്‍ ആസിഫിന്റെ പ്രകടനം പ്രശംസയര്‍ഹിക്കുന്നതാണ്. കള്ളന്‍ മണിയന്‍ എന്ന കഥാപാത്രമായി ജാഫര്‍ ഇടുക്കി നടത്തിയ പകര്‍ന്നാട്ടം പ്രത്യേക കയ്യടിയര്‍ഹിക്കുന്നു. പ്രധാന സ്ത്രീ കഥാപാത്രമായെത്തിയ ഹന്ന റെജി കോശിയും മികച്ചുനിന്നു. മറ്റു കഥാപാത്രങ്ങളെയവതരിപ്പിച്ച രഞ്ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, പൗളി വില്‍സന്‍ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

ലളിതമായ കഥപറച്ചിലൂടെ തുടങ്ങി ആദ്യാവസാനം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ജീത്തുവിലെ സംവിധായകനിലെ പതിവുരീതി 'കൂമനി'ലും കാണാം. ചിത്രം മുന്നോട്ടു വയ്ക്കുന്ന ഉദ്വേഗത്തിലേക്ക് പ്രേക്ഷകരെയെത്തിക്കുന്നതില്‍ വിഷ്ണു ശ്യാമിന്റെ പശ്ചാത്തല സംഗീതം വലിയ പങ്കു വഹിച്ചിട്ടുണ്ട്. മാജിക് ഫ്രെയിംസിന്റെയും അനന്യ ഫിലിംസിന്റെയും ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ സതീഷ് കുറുപ്പിന്റെ ഫ്രെയിമുകളും മികച്ചത്‌.

Content Highlights: kooman, asif ali, jeethu joseph, malayalam movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented