നിഗൂഢത ഒളിപ്പിച്ച കുന്ന്; ഇലവീഴാപൂഞ്ചിറയില്‍ നടക്കുന്നത് | Ela Veezha Poonchira Review


സരിന്‍.എസ്.രാജന്‍

മലയാളത്തിൽ ആദ്യമായി DOLBY VISION 4 K HDR-ൽ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും 'ഇലവീഴാപൂഞ്ചിറ'യ്ക്ക്‌ ഉണ്ട്‌.

Ela Veezha Poonchira Film Review

രങ്ങളുടെ സാന്നിധ്യം തീരെ കുറവുള്ള ഒരു മലമ്പ്രദേശം. അവിടെ പോലീസ് വയര്‍ലെസ്സ് സ്റ്റേഷനില്‍ ജോലി ചെയ്യേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍. പ്രതികൂല കാലാവസ്ഥയില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന ഇവരുടെ കഥയാണ് 'ഇലവീഴാപൂഞ്ചിറ' പറയുന്നത്. കോട്ടയത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇലവീഴാപൂഞ്ചിറയെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.

നിഗൂഢത ഒളിപ്പിച്ച കുന്ന് കൂടിയാണിവിടം. ഇടിയും മിന്നലുമുണ്ടായാല്‍ തുറന്ന പ്രദേശത്ത് ഒരു മരണം ഉറപ്പാണ്. വിനോദ സഞ്ചാരത്തിനെത്തുന്നവരും പോലീസിന്റെ നിയന്ത്രണമേഖല കടന്നെത്തുന്നു. ഈ സന്ദര്‍ഭത്തില്‍ കുന്നിനെ കേന്ദ്രീകരിച്ചുണ്ടാകുന്ന ഒരു കൊലപാതകവും അതിന്റെ ചുരുളഴിക്കാന്‍ നടക്കുന്ന അന്വേഷണങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

നായാട്ട്, ജോസഫ് തുടങ്ങിയ മികച്ച പോലീസ് കഥകള്‍ മലയാളത്തിന് സമ്മാനിച്ച് ഷാഹി കബീര്‍ ആദ്യമായി സംവിധായകന്‍റെ കുപ്പായം അണിയുന്ന ചിത്രം കൂടിയാണ് 'ഇലവീഴാപൂഞ്ചിറ'. തന്റെ കന്നി ചിത്രത്തെ പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും വേറിട്ട് നിര്‍ത്താന്‍ സംവിധായകന് സാധിച്ചു. നായാട്ട്, ജോസഫ് എന്നീ ചിത്രങ്ങളിലേത് പോലെ തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ വൈകാരികതളും 'ഇലവീഴാപൂഞ്ചിറ'യുടെ ഒരു ചെറിയ ഭാഗമാണ്‌.

കുറ്റാന്വേഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രത്തിന്റെ ആദ്യം മുതലുള്ള ഉദ്വേഗം അവസാനം വരെ ചിത്രം നിലനിര്‍ത്തി പോരുന്നുണ്ട്. വേറിട്ട പ്രമേയമായിരുന്നിട്ടു കൂടി പറയാനുള്ളത് രണ്ടു മണിക്കൂറില്‍ അവതരിപ്പിക്കാന്‍ കരുത്തുറ്റ തിരക്കഥ കൊണ്ടു സാധിച്ചു. ഇലവീഴാപൂഞ്ചിറയുടെ ഭംഗി ചെറിയ ഫ്രെയിമുകളില്‍ ഒതുക്കാതെ പൂര്‍ണമായി ഒപ്പിയെടുത്തിട്ടുണ്ട്.

ഗൗരവമേറിയ ഒരു രംഗത്തില്‍ തുടങ്ങി വേറിട്ട തലങ്ങളിലൂടെ സഞ്ചരിച്ചാണ് കഥ കുറ്റാന്വേഷണത്തിന്റെ ട്രാക്കിലെത്തുന്നത്. സൗബിന്‍ ഗൗരവമേറിയ പോലീസ് വേഷം ഇതാദ്യമായി കൈകാര്യം ചെയ്യുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. സൗബിന്റെ ഗംഭീരപ്രകടനം എടുത്തുപറയേണ്ടതാണ്. സുധി കോപ്പ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Content Highlights: ilaveezhapoonchira movie malayalam review;soubin shahir, sudhi koppa, shahi kabir

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented