-
മനസ്സിലെ ടെന്‍ഷനും ജീവിതപ്രശ്‌നങ്ങളും എല്ലാം ഇറക്കിവെച്ച് തീയേറ്ററില്‍ പോയി കാണാവുന്ന സിനിമ. അതാണ് ധമാക്ക. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ് എന്ന ചിത്രങ്ങള്‍ക്കു ശേഷം ചിരിപ്പൂരം കാഴ്ച്ചവെക്കുന്ന ചിത്രവുമായാണ് ഒമര്‍ ലുലുവിന്റെ നാലാം വരവ്. അരുണ്‍, നിക്കി ഗല്‍റാണി, ധര്‍മജന്‍ ബോള്‍ഗാട്ടി, ഉര്‍വശി, മുകേഷ്, ഹരീഷ് കണാരന്‍, ഇന്നസെന്റ്, സലിംകുമാര്‍ എന്നിവര്‍ ഒന്നിച്ചുള്ളൊരു ആഘോഷമാണ് ചിത്രം.
ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ സ്‌കേറ്ററായി മലയാള സിനിമയിലെത്തിയ അരുണ്‍ ആണ് നായകനായ ഇയോ. ഒമറിന്റെ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അരുണ്‍ ആദ്യമായി നായകനാകുന്ന ചിത്രമാണിത്. ഇയോ വലിയ ശമ്പളം ഓഫര്‍ ചെയ്യുന്ന കമ്പനിയില്‍ ഇന്റര്‍വ്യൂവിന് സുഹൃത്തുമായി പോവുന്നു. ഒടുവില്‍ ഇന്റര്‍വ്യൂവിനെത്തും മുമ്പെ സുഹൃത്തിന് ഭാഗ്യവശാല്‍ ആ ജോലി ലഭിക്കുന്നു. ജോലി ലഭിക്കാഞ്ഞതില്‍ വിഷാദിച്ചിരിക്കുന്ന ഇയോയും കോടീശ്വരിയായ യുവതിയുമായുള്ള വീട്ടുകാര്‍ ചേര്‍ന്ന് വിവാഹമുറപ്പിക്കുന്നു. പെണ്‍കുട്ടിയുടേത് രണ്ടാം വിവാഹമാണെന്നറിഞ്ഞ് ആദ്യം വിസ്സമതിക്കുകയും പിന്നീട് പെണ്‍കുട്ടിയുടെ സൗന്ദര്യത്തില്‍ മയങ്ങുന്ന ഇയോ വിവാഹത്തിനു സമ്മതിക്കുകയും ചെയ്യുന്നു. ഇവരുടെ വിവാഹശേഷം ആ വീട്ടില്‍ സംഭവിക്കുന്ന ചില രസകരങ്ങളായ സംഭവങ്ങളാണ് പിന്നീട്.
നിക്കി ഗല്‍റാണിയാണ് അരുണിന്റെ കോടീശ്വരിയായ ഭാര്യയായെത്തുന്നത്. ഇയോയുടെ വായാടിയായ സുഹൃത്തായി ധര്‍മജന്‍ ബോള്‍ഗാട്ടിയും ഇയോയുടെ റൊമാന്റിക് അച്ഛനായി മുകേഷും അമ്മയായി ഉര്‍വശിയും അനിയത്തിയായി ഷാലിന്‍ സോയയും സെക്‌സോളജിസ്റ്റായ ഡോക്ടറായി ഹരീഷ് കണാരനും സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായി സലിംകുമാറും തങ്ങളുടെ കഥാപാത്രങ്ങള്‍ മനോഹരമാക്കി. അരുണുമൊത്ത് ഒരു നൃത്തരംഗത്തിലെത്തുന്ന നൂറിന്‍ ഷെരീഫും ഒമര്‍ ലുലു സെലിബ്രേഷനില്‍ പങ്കുചേരുന്നു.
ഒമര്‍ ലുലു ചിത്രങ്ങളില്‍ പൊതുവെ കാണുന്ന 'ഫണ്‍ എലമന്റ്' ധമാക്കയിലും കാണാനാകും. യുവാക്കള്‍ക്കായി തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പൂരം തന്നെയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.
Content Highlights : dhamakka malayalam movie review omar lulu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..