ചിത്രത്തിൽ നിന്നും | PHOTO: SPECIAL ARRANGEMENTS
ബാലു വര്‍ഗീസിനെ കേന്ദ്രകഥാപാത്രമാക്കി സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്'. തന്റെ ആദ്യ സിനിമയില്‍ തന്നെ അവതരണം കൊണ്ടും വ്യത്യസ്ത കൊണ്ടും പുതുമ നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. ഒരു ഗണപതി വിഗ്രഹവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
കൊച്ചിയെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. ഭയങ്കര ഈശ്വരഭക്തിയുള്ള ആളാണ് ഗോമതി. അമ്മയുടെ അന്ധമായ ഭക്തി കുറച്ചൊക്കെ മകനായ രവിയെ അലട്ടുന്നു. ഗോമതിയും ഭര്‍ത്താവും തമ്മില്‍ തെറ്റിപിരിഞ്ഞിട്ട് വര്‍ഷങ്ങളായി. ഇവരുടെ വീട്ടില്‍ വര്‍ഷങ്ങള്‍ പഴക്കമുളള ഒരു ഗണപതി വിഗ്രഹമുണ്ട്. അത് തേടി നിരവധിയാളുകള്‍ എത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണ് ചിത്രം പറയുന്നത്.
ഗോമതി എന്ന കേന്ദ്ര കഥാപാത്രം ഉര്‍വ്വശിയുടെ കൈകളില്‍ ഭദ്രമായിരുന്നു. രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലു വര്‍ഗ്ഗീസാണ്. ഭര്‍ത്താവായി വേഷമിടുന്നത് ഗുരു സോമസുന്ദരമാണ്. ഇടയ്ക്ക് വിഗ്രഹം തേടി പര്‍വ്വതം എന്ന തമിഴ് സ്ത്രീ എത്തുന്നതോടെയാണ് കഥ മാറി മറിയുന്നത്.
പര്‍വ്വതം വിഗ്രഹം തന്നാല്‍ നല്ലൊരു തുക നല്‍കാമെന്ന് രവിക്ക് വാക്ക് നല്‍കുന്നു. അപ്പോഴാണ് മോഷ്ടാവായ ചാള്‍സ് രവിയുടെ ജീവിതത്തിലേക്ക് എത്തുന്നത്. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
വെറുതെ വന്നു പോവുക എന്നതിലുപരി എല്ലാ കഥാപാത്രങ്ങള്‍ക്കും അവതരണത്തില്‍ തുല്യപ്രാധാന്യം നല്‍കിയിട്ടുണ്ട്. അതിമനോഹരങ്ങളായ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ബാലു വര്‍ഗീസിന്റെ നായിക കഥാപാത്രമായി എത്തിയ ഭാനുപ്രിയയും തന്റെ റോള്‍ ഭംഗിയാക്കി.
തമിഴിലെ പ്രശസ്ത താരം കലൈയരസന്‍ ചിത്രത്തിലൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണിക്ണഠന്‍ ആചാരി, വിനീത് തട്ടില്‍, മാസ്റ്റര്‍ വസിഷ്ട്, ഭാനു, ഗിതീ സംഗീതി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
സിനിമയുടെ തമിഴ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് കാക്കമുട്ടൈ എന്ന സിനിമയുടെ സംഭാഷണ രചിയതാവും സംവിധായകന്റെ സുഹൃത്തുമായ മുരുകാനന്ദ് കുമരേശനാണ്. ഭക്തിയും യുക്തിയും ഒരു പോലെ കലര്‍ത്തിയ ഫാമിലി സറ്റെയര്‍ മിസ്റ്ററി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം കൂടിയാണ് ചാള്‍സ് എന്റര്‍പ്രൈസസ്.
സിനിമയുടെ ടൈറ്റിലില്‍ ഒളിപ്പിച്ചിരിക്കുന്ന കൗതുകം ഒടുക്കം വരെ ചിത്രം നിലനിര്‍ത്തുന്നുണ്ട്. ഈ വേനലവധിക്കാലത്ത് നിങ്ങളെ നിരാശപ്പെടുത്തില്ല, ധൈര്യമായി ടിക്കറ്റെടുക്കാം ചാള്‍സ് എന്റര്‍പ്രൈസസിന്.
Content Highlights: Charles enterprises Review, Urvashi balu Varghese, guru somasundaram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..