ബീസ്റ്റ് | ഫോട്ടോ: Screengrab - Beast trailer
വിജയ്-യെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ബീസ്റ്റ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബീസ്റ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വിജയ്-യുടെ വൺമാൻ ഷോ തന്നെയാണ് ബീസ്റ്റ്. പൂർണ്ണമായും വീര രാഘവൻ എന്ന കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നതെങ്കിലും ഫാൻസിന് സാധാരണ വിജയ് സിനിമകളിൽ നിന്ന് ലഭിക്കുന്ന മാസ് സീനുകളുടെ അതിപ്രസരം ബീസ്റ്റിൽ കാണാനാകില്ല.
ഒരു വിജയ് ചിത്രമെന്നതിലുപരി ഇതൊരു നെൽസൺ പടമെന്ന് പറയുന്നതാകും കൂടുതൽ ശരി. ഇതുവരെ നെൽസൺ ചെയ്ത ചിത്രങ്ങൾക്ക് സമാനമായ ശെെലിയിൽ തന്നെയാണ് അദ്ദേഹം ബീസ്റ്റും ഒരുക്കിയിരിക്കുന്നത്.
തീവ്രവാദവും ദേശ സുരക്ഷയും രാഷ്ട്രീയവുമാണ് ചിത്രത്തിലൂടെ നെൽസൺ ചർച്ച ചെയ്യുന്നത്. ഒരു ബ്ലാക്ക് ഹ്യൂമർ ജോണറിലുള്ള ആക്ഷേപഹാസ്യ ചിത്രമാണ് ബീസ്റ്റ്. വളരെ സീരിയസായ സിറ്റുവേഷനിൽ ഹ്യൂമർ എലമെന്റ് വർക്കൗട്ട് ചെയ്യുന്നതിലെ നെൽസൺ എന്ന സംവിധായകന്റെ സ്ഥിരം ഫോർമുല തന്നെ നമുക്ക് ബീസ്റ്റിലും കാണാനാകും. സാധാരണ വിജയ് പടങ്ങളിൽ നായക കഥാപാത്രത്തിന് ലഭിക്കുന്ന മാസ്സ് ഇൻഡ്രോ ബീസ്റ്റിൽ കാണാനാകില്ല. വിജയ്-യുടെ സ്റ്റാർഡം ഉപയോഗിച്ച് ചെയ്ത ഒരു കംപ്ലീറ്റ് നെൽസൺ പടമാണ് ബീസ്റ്റ്.
വീരരാഘവൻ എന്ന മുൻ റോ ഏജന്റിനെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തീവ്രവാദികൾ ഹെെജാക്ക് ചെയ്യുന്ന ഒരു മാളിൽ ബന്ദിയാക്കപ്പെടുന്നവരിൽ വീരരാഘവൻ ഉൾപ്പെടുന്നതാണ് സിനിമയുടെ കോർ പ്ലോട്ട്. ഇന്ത്യൻ ജയിലിൽ കഴിയുന്ന ഒരു ഭീകരനെ വിട്ടയക്കണമെന്ന ആവശ്യവുമായാണ് തീവ്രവാദികൾ മാൾ ഹെെജാക്ക് ചെയ്യുന്നത്. ഭീഷണിക്ക് വഴങ്ങി ഭീകരനെ വിട്ടയക്കുന്നതിൽ സർക്കാരിനെ തടഞ്ഞ് തീവ്രവാദികളുടെ പദ്ധതി പൊളിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വീരരാഘവന്റെ നീക്കങ്ങളാണ് ചിത്രത്തിന് അടിസ്ഥാനം.
പൂജ ഹെഡ്ഗെ, അപർണാ ദാസ്, യോഗി ബാബു, സെൽവരാഘവൻ, റെഡിൻ കിൻസ്ലി, ഷെെൻ ടോം ചാക്കോ എന്നിവർ തങ്ങൾക്ക് ലഭിച്ച് വേഷം ഗംഭീരമാക്കിയെങ്കിലും വിജയ്-യെ മാത്രം ഫോക്കസ് ചെയ്ത് തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്. വില്ലൻമാർക്ക് പോലും കാര്യമായ ഒരു സ്ക്രീൻ സ്പേസ് ലഭിക്കുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അനിരുദ്ധിന്റെ പശ്ചാത്തലസംഗീതം സിനിമയ്ക്ക് നൽകുന്ന ഊർജം ചെറുതല്ല. മനോജ് പരമഹംസയുടെ സിനിമാറ്റോഗ്രാഫിയും പ്രശംസയർഹിക്കുന്നതാണ്.
Content Highlights: beast vijay movie review malayalam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..