ഹെഡ്മാസ്റ്റർ; വിധിയോട് തോറ്റുപോയ ഒരച്ഛന്റെ കഥ, വിധിയെ ജയിച്ച മകന്റെയും | Headmaster Review


രതീഷ് ബാബു

പറയേണ്ടതെല്ലാം ഒതുക്കി മിനുക്കി രാജീവ് നാഥ് പറയുന്നു. കാണികളെ ഒപ്പം കൂട്ടി നടത്തുന്നു. ഏറെ നാളുകൾക്ക് ശേഷം ഉള്ളിൽ നുരകുത്തി വിടരുന്ന നൊമ്പരത്തിന്റെ വിങ്ങലും വിതുമ്പലും കാണികളിൽ നിറച്ച മറ്റൊരു ചിത്രം ഹെഡ്മാസ്റ്റർപോലെ കാണില്ല.

ഹെഡ്മാസ്റ്റർ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/ActorBabuAntony/photos

ആൾക്കൂട്ട ബഹളങ്ങളും ആരവവും കൂടാതെ ഒരു കൊച്ചു സിനിമ പ്രദർശനം ആരംഭിച്ചിരുന്നു. ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച ഹെഡ്മാസ്റ്റർ. പതിയെ പതിയെ എരിഞ്ഞു നീറുന്ന ഒരു കനൽപോലെ ഹെഡ്മാസ്റ്റർ കാണികളുടെ നെഞ്ചിൽ ഒരു പൊള്ളലായി ഏറെ നാൾ നിലനിൽക്കും, അണയാതെ.

പുതിയ തലമുറയ്ക്ക് അത്രയൊന്നും പരിചയമില്ലാത്ത, പഴയ തലമുറയിലെ ഒരു സ്കൂൾ അധ്യാപകന്റെ ജീവിതത്തിലെ നോവും നൊമ്പരവും വർണ്ണം ഒട്ടുമേ ചാലിക്കാതെ പകർന്നു നൽകുകയാണ്, ഹെഡ്മാസ്റ്ററിലൂടെ സംവിധായകൻ രാജീവ് നാഥ്. പിതാവിന്റെ ദുരിത ജീവിതത്തിനു നേർസാക്ഷിയായ മകൻ. പിതാവിനെ തോൽപിച്ച വിധിയുടെ മുന്നിൽ പകച്ചു, പതറി നിൽക്കാതെ വിധിയെ മറികടന്നു ജീവിത വിജയം നേടുന്നു. അപ്പോഴും അവന്റെ ഉള്ളിൽ അണയാതെ എരിയുന്ന അഗ്നിയായി പിതാവിന്റെ മുഖവും ജീവിതവും ഉണ്ടായിരുന്നു.

മകന്റെ ഓർമ്മകളിലൂടെയാണ് രാജീവ് നാഥ് പിതാവിന്റെ ജീവിതം പറയുന്നത്. പിതാവിന്റെ നന്മയുടെ നേരടയാളങ്ങൾ വീണു കിടക്കുന്ന ജീവിതത്തിന്റെ ഒറ്റയടിപ്പാതയിലൂടെ അയാൾ വീണ്ടും നടക്കുകയാണ്. തന്റെ വിരൽത്തുമ്പ് പിടിച്ചു നടത്തിയ ഓർമ്മകളിലൂടെ. അവിടെ, പിടിച്ചു നിർത്തിയാലും പിടിവിട്ടു പോവുന്ന തേങ്ങലുകളുണ്ട്.. ഒഴുകി പരക്കുന്ന കണ്ണുനീരുണ്ട്.. വിലാപങ്ങളുണ്ട്.. ഏറ്റുവാങ്ങുന്ന ശാപവാക്കുകളുണ്ട്.

പറയേണ്ടതെല്ലാം ഒതുക്കി മിനുക്കി രാജീവ് നാഥ് പറയുന്നു. കാണികളെ ഒപ്പം കൂട്ടി നടത്തുന്നു. ഏറെ നാളുകൾക്ക് ശേഷം ഉള്ളിൽ നുരകുത്തി വിടരുന്ന നൊമ്പരത്തിന്റെ വിങ്ങലും വിതുമ്പലും കാണികളിൽ നിറച്ച മറ്റൊരു ചിത്രം ഹെഡ്മാസ്റ്റർപോലെ കാണില്ല. പ്രസിദ്ധ ചെറുകഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള പൊതിച്ചോർ എന്ന കഥയിൽ നിന്നുമാണ് ഹെഡ്മാസ്റ്റർ പിറവി കൊള്ളുന്നത്.

ഒരുച്ച സമയം. ഒരു സ്കൂളിലെ വിദ്യാർഥിയുടെ പൊതിച്ചോർ കാണാതെയാവുന്നു. ആരായിരിക്കാം ആ പൊതിച്ചോർ എടുത്തിട്ടുണ്ടാവുക? സ്കൂളിലെ ഹെഡ്മാസ്റ്റർ അന്വേഷണം ആരംഭിക്കുന്നു. ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചിട്ടുണ്ടോ എന്ന് ഓരോ കുട്ടിയുടെയും മുഖത്തു നോക്കി ചോദിക്കുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന ദൈന്യഭാവം ആരേയും വേട്ടയാടുന്ന ഒന്നായി മാറുന്നു. തളർന്നു പോയി സ്കൂളിലെ ഹെഡ്മാസ്റ്റർ. ചിത്രം കണ്ടിറങ്ങിയാലും കൂട്ടികളിൽ നിറഞ്ഞ ആ ദൈന്യത ഓരോരുത്തരെയും പിന്തുടരും.

ഹെഡ്മാസ്റ്റർ, സ്കൂൾ മാനേജർക്ക് ഒരു കത്തെഴുതി. സ്കൂളിൽ നടന്ന പൊതിച്ചോർ മോഷണത്തെക്കുറിച്ച് അറിയിക്കുന്നു. കത്തെഴുതുന്നിടത്ത് ചെറുകഥ അവസാനിക്കുകയാണ്. എന്നാൽ ആ കത്തിൽ നിന്ന് മുന്നിലേക്കും പുറകിലേക്കും ഉള്ള സഞ്ചാരമാണ് ഹെഡ്മാസ്റ്റർ എന്ന ചിത്രം. കാരൂർ പറയാതെ, പാതി വഴിയിൽ ഒളിപ്പിച്ച ഇടങ്ങളിലേക്ക് കെ.ബി വേണുവും, രാജീവ് നാഥും ഇറങ്ങിച്ചെല്ലുന്നു. ആ യാത്രയുടെ സാഫല്യമാണ് ഇപ്പോൾ നാം കാണുന്ന ഹെഡ്മാസ്റ്റർ.

നാം എവിടെയൊക്കെയോ ഒളിപ്പിച്ച നോവിന്റെ ഒരു നനവ്, അറിയാതെ പിടിവിട്ടു പുറത്തുചാടും. ചിത്രത്തിലെ ഒരു കഥാപാത്രം പറയുംപോലെ അപ്പോൾ നാം കുറേ കൂടി നന്മ നിറഞ്ഞവരായി മാറുക തന്നെ ചെയ്യും. ഇനിയും വറ്റാത്ത നന്മ ഉള്ളിൽ സൂക്ഷിക്കുന്നവർ, എന്നെങ്കിലും ഒരു നേരത്തെയെങ്കിലും വിശപ്പ്‌ അനുഭവിച്ചിട്ടുള്ളവർ തീർച്ചയായും ഹെഡ്മാസ്റ്റർ കാണണം. അതൊരു അനുഭവമായി മാറും... ഉറപ്പ്.

Content Highlights: babu antony new malayalam movie, headmaster review

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented