നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു ഈ സിനിമ | Attention Please Review


അനുശ്രീ മാധവൻ

ജാതി ചിന്ത അടക്കമുള്ള സമൂഹം ചർച്ചചെയ്യേണ്ട ഒരുപിടി വിഷയങ്ങളെ ഒട്ടും മടിപ്പിക്കാതെയാണ് ചിത്രം പറഞ്ഞു വയ്ക്കുന്നത്. 

അറ്റൻഷൻ പ്ലീസിൽ വിഷ്ണു ​ഗോവിന്ദ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഒരു കൂട്ടം യുവാക്കൾ. ലക്ഷ്യം ഒന്നു തന്നെ എന്നാൽ അവരുടെ കാഴ്ചപ്പാടും ലക്ഷ്യത്തിലേക്കുള്ള യാത്രയും വേറെ. അവർ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളും സമാനതകളില്ലാത്തത്. സാധാരണ കാഴ്ചയായി തുടങ്ങി അസാധാരണമായ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ് ജിതിൻ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത അറ്റൻഷൻ പ്ലീസ്.

സിനിമയുടെ പ്രമേയം പോലെ തന്നെ ഒരു കൂട്ടം യുവാക്കളുടെ പ്രയത്നഫലമാണ് ഈ ചിത്രം. ജാതി ചിന്ത അടക്കമുള്ള സമൂഹം ചർച്ചചെയ്യേണ്ട ഒരുപിടി വിഷയങ്ങളെ ഒട്ടും മടിപ്പിക്കാതെയാണ് ചിത്രം പറഞ്ഞു വയ്ക്കുന്നത്.

വിഷ്ണു, ആനന്ദ് മന്മഥൻ, ജിക്കി പോൾ, ജോബിൻ പോൾ, ശ്രീജിത്ത്, ആതിര കല്ലിങ്ങൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയോടുള്ള അഭിനിവേശവുമായി ഒരേ ഇടത്ത് താമസക്കാരായി എത്തിപ്പെടുന്ന അഞ്ചു പേരിലൂടെയാണ് കഥ വികസിക്കുന്നത്. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇവർ ഓരോരുത്തരും കടന്നുപോകുന്ന അനുഭവങ്ങൾ വളരെ വ്യത്യസ്തമാണ്. ജീവിതത്തിലുട നീളം ജാതിയുടെ പേരിൽ മാറ്റി നിർത്തപ്പെട്ടിട്ടുള്ള ഒരു ചെറുപ്പക്കാരനും അതിൽ ഉൾപ്പെടുന്നു.

മികച്ച കഥാപാത്ര നിർമിതിയും വ്യത്യസ്തമായ തിരക്കഥയും അവതരണ ശെെലിയുമാണ് ചിത്രത്തിന്റെ മികവായി തോന്നുന്നത്. വിഷ്ണു ​ഗോവിന്ദൻ അടക്കമുള്ള അഭിനേതാക്കളുടെ പ്രകടനവും സിനിമയുടെ നട്ടെല്ലാണ്. വിഷ്ണുവിന്റെ ഹരി എന്ന കഥാപാത്രം സഞ്ചരിക്കുന്ന വഴികളിലുടനീളം ഒരുപാട് ചിന്തകൾ പ്രേക്ഷകരുടെ മനസ്സിലേക്ക് എറിഞ്ഞിട്ടു നൽകുന്നു. അതിൽ ജാതി ചിന്ത, പൊളിറ്റിക്കൽ കറക്ടനസ് തുടങ്ങി ഒട്ടേറെ വിഷയങ്ങൾ കടന്നുവരുന്നു.

തമാശയുടെ അകമ്പടിയോടെ തുടങ്ങുന്ന ചിത്രം ഒരു ഘട്ടം കഴിയുമ്പോൾ ​ഗൗരവകരമായ ഒരു ട്രാക്കിലേക്ക് പ്രവേശിക്കുകയും പ്രേക്ഷകരിൽ ആകാംക്ഷ നിറക്കുകയും ചെയ്യുന്നു. നമ്മുടെ ചിന്തകളെ ചോദ്യം ചെയ്യുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഈ സിനിമയിൽ കടന്നുവരുന്നു.

വളരെ ചെറിയ ബജറ്റിൽ കാർത്തിക് സുബ്ബരാജ് നിർമിച്ച ഈ സിനിമ ഒരു മികച്ച പരീക്ഷണം തന്നെയാണ്. കഥ പറയലിന്റെ ഒഴുക്കിനോടൊപ്പം നീങ്ങുന്ന ദൃശ്യമികവും അരുണ്‍ വിജയിന്റെ പശ്ചാത്തല സം​ഗീതവുമെല്ലാം ഈ സിനിമയ്ക്ക് കൂടുതൽ കെട്ടുറപ്പു നൽകുന്നു. രണ്ട് മണിക്കൂറോളം ദെെർഖ്യമുള്ള ഈ സിനിമ, പരീക്ഷണ ചിത്രങ്ങളെ കെെനീട്ടി സ്വീകരിക്കുന്ന പ്രേക്ഷകർക്ക് മികച്ച അനുഭവം ആയിരിക്കും.

Content Highlights: attention please malayalam movie review, jithin issac thomas, vishnu govind


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented