അതിക്രൂരമായ കൊലപാതകത്തിന്റ നേര്‍ക്കാഴ്ച; അമേരിക്കൻ മർഡർ


അനുശ്രീ മാധവൻ (anusreemadhavan@mpp.co.in)

2018 ആ​ഗസ്റ്റ് 13 നാണ് ലോക മനസ്സാക്ഷിയ ഞെട്ടിച്ച ആ സംഭവം അരങ്ങേറിയത്

ഷാനൻ വാട്ട്സും ഭർത്താവ് ക്രിസ് വാട്ട്സും മക്കൾ ബെല്ല, സീൽസി എന്നിവർക്കൊപ്പം

2018 ൽ അമേരിക്കയിലെ കൊളറാഡോയിൽ നിന്നുള്ള വാട്ട്സ് കുടുംബത്തിന്റെ കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ ക്രെെം ഡോക്യുമെന്ററിയാണ് അമേരിക്കൻ മർഡർ; ദ ഫാമിലി നെക്സ്റ്റ് ഡോർ. ജെന്നി പോപ്പ് വെല്ലാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലാണ് ഇത് റിലീസ് ചെയ്തിരിക്കുന്നത്.

2018 ആ​ഗസ്റ്റ് 13 നാണ് ലോക മനസ്സാക്ഷിയ ഞെട്ടിച്ച ആ സംഭവം അരങ്ങേറിയത്. ഷാനൻ വാട്ട്സ് എന്ന ​ഗർഭിണിയെയും അവരുടെ നാലും മൂന്നും വയസ്സുള്ള പെൺമക്കളെയും കാണാതാകുന്നു. ഷാനന്റെ സുഹൃത്താണ് വിവരം പോലീസിൽ അറിയിക്കുന്നത്. ഷാനൻ തന്റെ സന്ദേശങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ഇവർ പോലീസിനെ അറിയിക്കുന്നു. ആ സമയം ഷാനന്റെ ഭർത്താവ് അയാളുടെ ജോലി സ്ഥലത്താണ്. ഷാനന്റെ ഭർത്താവിനെ പോലീസ് വിവരം അറിയിക്കുന്നു തുടർന്ന് വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു. പിന്നീട് അന്വേഷണത്തിൽ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന ചില കാര്യങ്ങളാണ്.

സമൂഹ മാധ്യമത്തിൽ വളരെ സജീവമായിരുന്ന വ്യക്തിയായിരുന്നു ഷാനൻ. തന്റെ ജീവിതത്തിലെ എല്ലാ മനോഹരമായ നിമിഷങ്ങളും ഷാനൻ പങ്കുവയ്ക്കാറുണ്ട്. സംഭവം പുനരാവിഷ്കരിക്കാതെ യഥാർഥ വീഡിയോ ഫൂട്ടേജുകളും ചിത്രങ്ങളും ഉപയോ​ഗിച്ചാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഒരു ക്രെെം ത്ലില്ലർ സിനിമ കാണുന്ന അതേ നെഞ്ചിടിപ്പോടെ ഈ ഡോക്യുമെന്ററി കണ്ടിരിക്കാം.

Content Highlights: American Murder The Family Next Door, crime documentary, Watts family murders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


Roshy augustine

1 min

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?, ആരും പരാതിപ്പെട്ടില്ല- മന്ത്രി

Feb 6, 2023

Most Commented