ഒറ്റ വാക്കിൽ പറഞ്ഞാൽ അതിഗംഭീരം. ഇതിൽ കുറഞ്ഞ ഒന്നും ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ചേരില്ല. എല്ലാ അർഥത്തിലും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അപ്പുറത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം.  എല്ലാം കൊണ്ടും ഒന്നാം ഭാഗത്തേക്കാൾ കേമം. തുടക്കം മുതൽ അവസാന വരെ പ്രേക്ഷകരെ ആവേശത്തോടെ പിടിച്ചിരുത്തും ചിത്രം.

പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി എസ്.എസ്. രാജമൗലി ഒരുക്കിയ ബാഹുബലിയുടെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ എത്തി. കേരളത്തില്‍ മാത്രം 300 തിയേറ്ററുകളിലായി 1000 ഷോയാണ് ആദ്യ ദിവസമുള്ളത്. ആദ്യ ഷോയ്ക്ക് വൻ വരവേൽപാണ് കേരളം നൽകിയത്. കാലത്ത് ആറ് മണിക്കായിരുന്നു ആദ്യ ഷോ. അഞ്ച ്മണി മുതൽ തന്നെ തിയേറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി പതിപ്പുകളെല്ലാം ഒരേ ദിവസമാണ് പുറത്തിറങ്ങുന്നത്.

പ്രഭാസ്, എസ്.എസ്. രാജമൗലി, അനുഷ്‌ക്ക ഷെട്ടി, തമന്ന എന്നിവരാണ് പ്രധാന താരങ്ങള്‍.

180 കോടി രൂപ ചിലവിട്ട് നിര്‍മിച്ച ഒന്നാം ഭാഗം 650 കോടിയിലേറെയാണ് ലോകമെങ്ങുനിന്നും ബോക്‌സ് ഓഫീസില്‍ നിന്ന് വാരിയത്.

ഒന്നാം ഭാഗത്തിലേത് പോലെ രമ്യ കൃഷ്ണന്റെ ശിവകാമിയുടെ വരവോടെയാണ് രണ്ടാം ഭാഗത്തിന് തുടക്കമാവുന്നത്. ഗാനത്തിന്റെ അകമ്പടിയോടെയാണ് ശിവകാമിയുടെ വരവ്.

ഒന്നാം ഭാഗത്തിലെ രംഗങ്ങൾ ഗ്രാഫിക്സിലൂടെ പുനരവതരിപ്പിക്കപ്പെടുന്നു.

തുടക്കം ഒന്നാം ഭാഗത്തിന്റെ ക്ലൈമാക്സിൽ നിന്ന്.

നല്ല ഒന്നാന്തരം ട്വിസ്റ്റോടെ തുടക്കം

ഒന്നാം ഭാഗത്തിൽ പറഞ്ഞുനിർത്തിയിടത്ത് നിന്ന് രണ്ടാം ഭാഗത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്നു

സത്യരാജ്,  പ്രഭാസ്, റാണ്ണ ദഗ്ഗുബട്ടി എന്നിവരുടെ അപാര സ്ക്രീൻ സാന്നിധ്യം

മാസ് ഫൈറ്റുകൾ, പുതിയ കഥാപാത്രങ്ങൾ

ഗംഭീരമാണ് സെന്തിൽകുമാറിന്റെ ഛായാഗ്രഹണം.

പ്രേക്ഷകരെ മറ്റൊരു ട്വിസ്റ്റിലൂടെ വീണ്ടും ഞെട്ടിക്കുകയാണ് സംവിധായകൻ.

യുദ്ധരംഗങ്ങള്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്‌

സിനിമയുടെ ഒന്നാം പകുതി അവസാനിച്ചിട്ടും കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. 

ബാഹുബലി-പൽവാൾ ദേവൻ പോരാട്ടത്തിലേയ്ക്കാണ് ചിത്രം നീങ്ങുന്നത് എന്ന സൂചനയാണ് ഒന്നാം പകുതി തരുന്നത്.

മഹിഷ്മതി സാമ്രാജ്യത്തിലെ ഉൾപ്പോരിന്റെ ചിത്രം വരച്ചാണ് ഒന്നാം ഭാഗത്തിന് തുടക്കമാവുന്നത്.

അനുഷ്ക്ക ഷെട്ടി അവതരിപ്പിച്ച ദേവസേന എങ്ങിനെ ചങ്ങലയിലായി എന്നതിന്റെ ഉത്തര രണ്ടാം പകുതിയിൽ തരുന്നു.

റാണയുടെ പൽവാൾ ദേവനും നാസറിന്റെ ബിജ്ജലദേവയുമായി ബന്ധപ്പെട്ട വലിയൊരു ട്വിസ്റ്റ്.

കാത്തിരിപ്പിനൊടുവിൽ ആ ചോദ്യത്തിനുള്ള ഉത്തരമായി.

കട്ടപ്പ ബാഹുബലിയെ കൊല്ലുന്നു.

 പുതിയ വില്ലന്മാരുടെ കടന്നുവരവ്

 കഥ ആദ്യ ഭാഗത്തേയ്ക്കാണ് വീണ്ടും യാത്രയാവുന്നത്

വേറിട്ട ശൈലിയിലാണ് യുദ്ധരംഗങ്ങൾ

ഗംഭീരമാണ്  ക്ലൈമാക്സ്

Read Bahubali Stories:

ബാഹുബലി 2 ന്റെ ആദ്യ റിവ്യൂ പുറത്ത്
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തില്‍ അഭിനയിക്കണം: റാണ
കട്ടപ്പ ബാഹുബലിയെ കൊന്നതുതന്നെ, കാരണം അറിഞ്ഞാൽ ഞെട്ടും
ബാഹുബലിയുടെ സെറ്റ് ഹോളിവുഡിനെ അനുകരിക്കാതെ ഉണ്ടാക്കിയത് എങ്ങിനെ? സാബു സിറിൽ പറയുന്നു
വംശീയ വിദ്വേഷത്തോടെ പെരുമാറി: വിമാന ജീവനക്കാരനെതിരെ ബാഹുബലി ടീം