നിലാകാശം പച്ചകടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ദുല്‍ക്കര്‍ സല്‍മാനും സമീര്‍ താഹിറും ഒന്നിക്കുന്ന കലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. സമീര്‍ താഹിറിന്റെ നാലാമത് ചിത്രമാണിത്. ദുല്‍ക്കറിനൊപ്പമുളള രണ്ടാമത് ചിത്രം. പ്രേമം ഫെയിം സായി പല്ലവിയാണ് ചിത്രത്തിലെ നായിക.
 

kali

സണ്ണി വെയ്ന്‍, സൗബിന്‍ ഷാഹീര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഷിഖ് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജേഷ് ഗോപിനാഥന്റെയാണ് തിരക്കഥ. ഹാന്റ് മെയ്ഡ് മൂവിസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.