ജ്യോതിക നായികയായെത്തുന്ന ഉടൻപിറപ്പെ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടു. ഇറ ശരവണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ചിത്രത്തിൽ ശശികുമാറും സമുദ്രക്കനിയുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

ജ്യോതികയുടെ അമ്പതാമത് ചിത്രമാണിത്. ജാതി വിഷയം അടക്കം ചിത്രത്തില്‍ പ്രമേയമാവുന്നുണ്ടെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

ആര്‍ വേല്‍രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡി ഇമ്മൻ ആണ് ‌സംഗീത സംവിധാനം. ആമസോൺ പ്രൈമിലൂടെ ഒക്ടോബർ 14നാണ് ചിത്രം റിലീസിനെത്തുന്നത്. content highlights : Udanpirappe Tamil Movie Trailer Jyotika Sasikumar Amazon Prime release