51ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ  ‘തിങ്കളാഴ്ച നിശ്ചയ’ത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്കാരവും സെന്ന ഹെഗ്‌ഡേ കരസ്ഥമാക്കിയിരുന്നു. 

പുഷ്കര മല്ലികാർജുനയ്യ നിർമിച്ച ചിത്രം കാഞ്ഞങ്ങാടിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിരിപടർത്തുന്ന ചിത്രത്തിന്റെ ട്രെയ്ലർ ശ്രദ്ധ നേടുകയാണ്. 

അനഘ നാരായണൻ, ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരൻ, അനുരൂപ് പി, അർജുൻ അശോകൻ, അർപിത് ആർആർ, മനോജ് കെയു, രഞ്ജി കങ്കോൽ, സജിൻ ചെറുകയിൽ, സുനിൽ സൂര്യ, ഉണ്ണിമായ നാലപ്പാടം എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ശ്രീരാജ് രവീന്ദ്രൻ ആണ് ഛായാ​ഗ്രഹണം, സം​ഗീതം മുജീബ് മജീദ്.. സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം ഉടൻ പ്രേക്ഷകരിലേക്കെത്തും. 

Content Highlights : Thinkalazhcha Nishchayam Trailer kerala state film awards Soni Liv