വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ തബു കേന്ദ്രകഥാപാത്രമാകുന്നു. 'പടാഖ'യ്ക്കുശേഷം വിശാല്‍ സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലര്‍ ചിത്രം നെറ്റ്ഫ്ലിക്സ് റിലീസാണ് ഒരുക്കുന്നത്. ഖുഫിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അലി ഫസല്‍, വമിഖ ഗബ്ബി, ആശിഷ് വിദ്യാര്‍ഥി എന്നിവരും മറ്റു പ്രധാന വേഷത്തിങ്ങളിലെത്തുന്നു

മഖ്ബൂൽ, ഹൈദർ എന്നീ ചിത്രങ്ങൾക്ക് ശേഷം തബുവും വിശാൽ ഭരദ്വാജും ഒന്നിക്കുന്ന ചിത്രം ആണ് ഖുഫിയ. വിശാലിന്റെ ആദ്യ നെറ്റ്ഫ്ലിക്സ് പ്രോജക്ട് കൂടിയാണിത്. അമര്‍ ഭൂഷണ്‍ എഴുതിയ 'എസ്കേപ്പ് റ്റു നോവെയര്‍' എന്ന സ്പൈ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tabu (@tabutiful)

നിഥിൻ കക്കർ സംവിധാനം ചെയ്ത 'ജവാനി ജാനെമൻ', വെബ് സീരീസായ 'എ സ്യൂട്ടബിൾ ബോയ്' എന്നിവയാണ് തബുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ പ്രോജക്ടുകൾ. കാർത്തിക് ആര്യൻ പ്രധാന വേഷത്തിലെത്തുന്ന 'ഭൂൽ ഭുലയ്യ 2'ലാണ് തബു ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പുറമേ മമ്മൂട്ടി ചിത്രം 'ഭീഷ്മപർവ'ത്തിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒൻപത് വർഷത്തിന് ശേഷം താരം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഭീഷ്മപർവം.

content highlights : Tabu and Ali Fazal in lead roles Vishal Bhardwaj's Netflix film Khufiya