വിശ്വപ്രസിദ്ധ ചലച്ചിത്രപ്രതിഭ സത്യജിത്ത് റായിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി വെബ് സീരീസ്  റേ ശ്രദ്ധനേടുന്നു. ശ്രീജിത്ത് മുഖര്‍ജി, അഭിഷേക് ചൗബേ, വസന്‍ ബാല തുടങ്ങിയവരാണ് സീരീസിന്റെ സംവിധായകര്‍. നെറ്റ്ഫ്‌ലിക്‌സിലാണ് സീരീസ് റിലീസ് ചെയ്തിരിക്കുന്നത്. 

ഫോര്‍ഗെറ്റ് മി നോട്ട്, ഹംഗാമാ ഹേ ക്യോന്‍  ബര്‍പ, ഭാനുപ്രിയ, സ്‌പോട്ട്‌ലൈറ്റ് തുടങ്ങി റായുടെ നാല് കഥകളാണ് സീരീസില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

അലിഫസല്‍, ശ്വേത ബസു, മനോജ് ബാജ്‌പേയി, ഗിരിജ റാവു, കെ.കെ മേനോന്‍, രാധിക മദന്‍, ഹര്‍ഷവര്‍ധന്‍ കപൂര്‍ എന്നിവരെക്കൂടാതെ മലയാളി നടിയും മോഡലുമായ ശ്രുതി മേനോനും സീരീസില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Content Highlights: Ray is an Indian anthology web series, Netflix, Manoj Bajpayee,  Ali Fazal, Kay Kay Menon, Harshvarrdhan Kapoor, Shruthi Menon