ഇമ്രാൻ ഹാഷ്‍മി നായകനായെത്തുന്ന ബോളിവുഡ് ചിത്രം 'ഡിബുക്കി'ന്റെ ടീസർ പുറത്തിറങ്ങി. ജയ് കെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ ത്രില്ലർ ആണ്.

2017 ൽ പുറത്തിറങ്ങിയ മലയാളചിത്രം എസ്രയുടെ റീമേയ്ക്ക് ആണ് ഡിബുക്ക്. ജയ് കെ തന്നെയാണ് ചിത്രം മലയാളത്തിലും സംവിധാനം ചെയ്തത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, പ്രിയ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 

മലയാളത്തിൽ പൃഥ്വി അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഹിന്ദിയിൽ‌ ഇമ്രാൻ ഹാഷ്മി അവതരിപ്പിക്കുന്നത്. നികിത ദത്തയാണ് നായിക. സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.  സംഗീതസംവിധാനം നിർവഹിക്കുന്നത് ക്ലിന്റൺ സെറെജോയാണ്. ചിത്രം ആമസോൺ പ്രൈമിലൂടെ ഒക്ടോബർ 29ന് പ്രദർശനത്തിനെത്തും.

content highlights  : Prithviraj movie Ezra remake Dybbuk starring Emraan Hashmi Nikita Dutta Jay K