ലയാളത്തില്‍ വീണ്ടുമൊരു ഒ.ടി.ടി പ്ലാറ്റ്ഫോം കൂടി. സിനിമയും സംസ്‌കാരവും സാങ്കേതികതയും ഒന്നിച്ചു ചേര്‍ന്ന ഒ.ടി.ടി പ്ലാറ്റ്ഫോമാണ് 'ആക്ഷന്‍'. ബിഗ് ബഡ്ജറ്റ് മുതല്‍മുടക്കില്‍ ഒരുക്കിയ ഈ പ്ലാറ്റ്‌ഫോം മികച്ച സാങ്കേതിക മികവില്‍ കാഴ്ചക്കാര്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം സമ്മാനിക്കുവാന്‍ എത്തുകയാണ്. മലയാളത്തിനു പുറമേ,  ഹിന്ദി, തെലുങ്ക്, തമിഴ്,  കന്നട തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഉള്ള പുതിയതും പഴയതുമായ സിനിമകള്‍ 'ആക്ഷന്‍' എന്ന ഒടിടിയില്‍ ലഭ്യമായിരിക്കും. കൂടാതെ മികച്ച വെബ്  സീരിസുകളും ഉണ്ടായിരിക്കും.

വേഗതയേറിയ ഡൗണ്‍ലോഡിങ് സിസ്റ്റത്തിലൂടെ ആന്‍ഡ്രോയ്ഡ്, ഐഓഎസ്, സ്മാര്‍ട്ട് ടിവി, ആപ്പിള്‍ ടിവി തുടങ്ങിയ നൂതന ഓണ്‍ലൈന്‍ മീഡിയയിലൂടെ എല്ലാം ലോകത്തെ ഏത് രാജ്യത്ത് നിന്നും കാണാനുള്ള സൗകര്യവും ലഭ്യമാണ്. ഐടി ബിസിനസ് രംഗത്തെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയ ഡബ്ല്യു.ജി.എന്‍ എന്ന ഐടി കമ്പനി ആണ് ആക്ഷന്‍ ഒടിടി യുടെ സാരഥികള്‍. 

ആക്ഷന്‍ ടിവിയിലൂടെ റിലീസ് ചെയ്യുന്ന സിനിമകള്‍ക്കെല്ലാം കാഴ്ചക്കാരുടെ എണ്ണവും കമന്റും ചിത്രത്തിന്റെ നിര്‍മ്മാതാവിന് നേരിട്ട് അപ്പോള്‍തന്നെ അറിയാനാകും എന്നതും  ഈ കമ്പനിയുടെ പ്രത്യേകതയാണ്. ആക്ഷന്‍ ഒടിടിയിലൂടെ സിനിമകള്‍, വെബ് സീരീസുകള്‍ എന്നിവ റിലീസ് ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് 9656744858 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും കമ്പനി മാനേജിങ് ഡയറക്ടര്‍ വിജീഷ്പിള്ള  അറിയിച്ചു. പി.ആര്‍.ഒ- പി.ശിവപ്രസാദ്.

Content Highlights: New OTT platform for Malayalam Movies Action