രാളോട് ആകര്‍ഷണവും സ്‌നേഹവും തോന്നുന്നത് തെറ്റല്ല. എന്നാല്‍ ആ അഭിനിവേശം പരിധികടന്നാലോ. അത് ഇരുകൂട്ടരുടെയും ജീവിതം നശിപ്പിച്ചേക്കാം. അത്തരത്തിലുള്ള ഒരുപാട് ജീവിതങ്ങളിലൂടെയുള്ള യാത്രയാണ് ഒബ്‌സഷന്‍ ഡാര്‍ക്ക് സിഡയേഴ്‌സ് എന്ന ഡോക്യുമെന്ററി വെബ് സീരീസ്. സ്‌റ്റോക്കിങിനെ അതിജീവച്ച സ്ത്രീകളും പുരുഷന്‍മാരും അവരുടെ കഥ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഈ വെബ് സീരീസിലൂടെ. 

സ്‌റ്റോക്കിങ് എന്ന ഇംഗ്ലീഷ് വാക്കിനെ പൂവാലശല്യം എന്നൊക്കെ മലയാളത്തില്‍  പറയും. സിനിമയിലും മറ്റും അത് തമാശയായും പ്രണയം നേടിയെടുക്കാനുള്ള മാര്‍ഗ്ഗമായും അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എന്നാല്‍ പൂവാലശല്യം വെറും തമാശയല്ലെന്ന് കാണിച്ച് തരികയാണ് ഈ സീരീസ്.

ഒക്ടോബര്‍ കമ്പനി എന്ന ബ്രിട്ടീഷ് പ്രൊഡക്ഷന്‍ കമ്പനി 2013 ലാണ് ഈ സീരീസ് പ്രഖ്യാപിക്കുന്നത്. 2014 ല്‍ ആദ്യ സീസണ്‍ പുറത്തിറങ്ങി. 2020 ല്‍ അവസാന സീസണും. അഞ്ച് സീസണില്‍ ഒരുക്കിയിരിക്കുന്ന ഈ വെബ് സീരീസില്‍ 42 വ്യക്തികളാണ് അവരുടെ കഥ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ അഞ്ച് സീസണും കാണാന്‍  സാധിക്കും. 

Content Highlights: Obsession: Dark Desires documentary, web series on stalking, Netflix