മിഴ് ആന്തോളജി ചിത്രം നവരസയ്ക്ക് ലോകമെമ്പാടും മികച്ച പ്രതികരമം. നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം ഒമ്പത് കഥകളുടെ സമാഹാരമാണ്. ഇന്ത്യ, സിംഗപ്പൂർ, മലേഷ്യ, യുഎഇ എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിലെ നെറ്റ്ഫ്ലിക്സിൽ നവരസ ആദ്യ പത്തിൽ ഇടം നേടി. ചിത്രത്തിന് പ്രേക്ഷകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നിർമാതാക്കളായ സംവിധായകൻ മണിരത്നവും ജയേന്ദ്ര പഞ്ചകേശനും നന്ദി പറഞ്ഞു.

ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത.പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത്, കാർത്തിക് നരേൻ എന്നിവരാണ് ഒമ്പത് ചിത്രങ്ങൾ ഒരുക്കുന്നത്.

മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജീസിന്റെയും ബാനറില്‍ ഒരുങ്ങിയ ചിത്രത്തിന് ലഭിക്കുന്ന വരുമാനം  തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്കാണ് നൽകുന്നത്. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്.

എ.ആര്‍ റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്.

നവരസയിലെ 9 ചിത്രങ്ങള്‍

പ്രണയത്തെ അടിസ്ഥാനമാക്കി  'ഗിത്താര്‍ കമ്പി മേലെ നിന്ദ്രു'
സംവിധാനം- ഗൗതം മേനോന്‍
അഭിനേതാക്കള്‍- സൂര്യ, പ്രയാഗ മാര്‍ട്ടിന്‍

വീരം പ്രമേയമാക്കി 'തുനിന്ദ പിന്‍'
സംവിധാനം - സര്‍ജുന്‍ അഭിനേതാക്കള്‍ - അഥര്‍വ, അഞ്ജലി, കിഷോര്‍  

രൗദ്രത്തെ അടിസ്ഥാനമാക്കി 'രൗതിരം'
സംവിധാനം - അരവിന്ദ് സ്വാമി അഭിനേതാക്കള്‍ - റിത്വിക, ശ്രീറാം, രമേശ് തിലക് 

കരുണം  ആസ്പദമാക്കി 'എതിരി' സംവിധാനം - ബിജോയ് നമ്പ്യാര്‍ അഭിനേതാക്കള്‍ - വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍ 

ഹാസ്യം പ്രമേയമാക്കി 'സമ്മര്‍ ഓഫ് 92' 
സംവിധാനം - പ്രിയദര്‍ശന്‍ അഭിനേതാക്കള്‍ - യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു. 

 അത്ഭുതത്തെ ആസ്പദമാക്കി 'പ്രോജക്റ്റ് അഗ്‌നി' 
സംവിധാനം - കാര്‍ത്തിക് നരേന്‍ അഭിനേതാക്കള്‍ - അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ 

ഭയാനകം അടിസ്ഥാനമാക്കി 'ഇന്‍മയ്' 
സംവിധാനം - രതിന്ദ്രന്‍ പ്രസാദ് 
അഭിനേതാക്കള്‍ - സിദ്ധാര്‍ത്ഥ്, പാര്‍വതി തിരുവോത്ത് 

ശാന്തം ആസ്പദമാക്കി 'സമാധാനം' 
സംവിധാനം - കാര്‍ത്തിക് സുബ്ബരാജ് അഭിനേതാക്കള്‍ - ഗൗതം മേനോന്‍, സിംഹ, സനന്ത്  

ബീഭത്സം പ്രമേയമാക്കി 'പായസം' സംവിധാനം - വസന്ത് അഭിനേതാക്കള്‍ - ഡല്‍ഹി ഗണേഷ്, രോഹിണി, അദിതി ബാലന്‍.

content highlights : Navarasa anthology movie success worldwide maniratnam suriya vijay sethupathi