ബാബുരാജ് അസറിയ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന വെബ് സീരീസ് യൂട്യൂബില്‍ റിലീസ് ചെയ്തു. ആദ്യസംവിധാന സംരംഭമായ 'ദി അണ്‍സങ് ഹീറോസ്' എന്ന ഹ്രസ്വചിത്രത്തിലൂടെ തന്നെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകനാണ് ബാബുരാജ് അസറിയ. അദ്ദേഹത്തിന്റെ 'മസ്‌ക്രോഫ്റ്റ് ദി സേവിയെര്‍സ്', 'എന്‍ ഉയിര്‍ കാതലെ', വോയിസ് ഓഫ് ദി വോയിസ്ലെസ്സ്, ഹരം തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഈ കോവിഡ് സമയത്ത് ഗവണ്‍മെന്റിന്റെ എല്ലാ കോവിഡ് പ്രോട്ടോകോളുകളും പാലിച്ച് കൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് ആണ് ഈ വെബ്‌സീരീസ് നിര്‍മിച്ചിരിക്കുന്നത്. കളക്ടീവ് ഫ്രെയിംസിന്റെ ഔദ്യോഗിക യൂട്യൂബ് പേജ് വഴിയാണ് വെബ് സീരീസ് റിലീസ് ചെയ്തത്.

ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഒരു കുടുംബത്തില്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ തമാശരൂപേണ വളരെ മികച്ച രീതിയില്‍ ചിത്രീകരിച്ചിരിക്കുകയാണ് സംവിധായകന്‍. വിശാഖ് കരുണാകരന്‍ എഴുതിയ കഥയില്‍ അദ്ദേഹം തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആദിത്യന്‍ എസ്.പി, ചിത്ര വി.ആര്‍, ഹരിശങ്കര്‍, മഹേഷ് സി മോഹന്‍, നന്ദഗോപാല്‍, സന്ധ്യാ രാജ് എസ്, ഷമീല്‍ എ.എസ്, ശ്യാംലാല്‍ എസ്.എസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഹരികൃഷ്ണന്‍ വേണുഗോപാല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് - വിവേക് കെ ജി, സംഗീതം - ടി എസ്, വിഷ്ണു, എസ് എഫ് എസ് & ഫൈനല്‍ മിക്‌സ് - ജോര്‍ജ് തോമസ്, റെക്കോര്‍ഡിങ് എഞ്ചിനീയര്‍  -അബിന്‍ കെ തോമസ്, ഡബ്ബിങ് -ഗണേഷ് രാജഗോപാല്‍.

Content Highlights: Mr & Mrs  Comedy Web series, Onam, Special Video, Baburaj Asariya, Visakh Karunakaran