കൃതി സനോൺ, പങ്കജ് ത്രിപാഠി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മൺ ഉഠേക്കർ സംവിധാനം ചെയ്യുന്ന മിമിയുടെ ട്രെയ്ലർ പുറത്തിറങ്ങി.

വിദേശദമ്പതികൾക്കായി സരോഗസിയിലൂടെ (വാടക ഗർഭപാത്രം) അമ്മയാകുന്ന മിമി എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. മിമി ഗർഭിണിയാകുന്നതോടെ വിദേശ ദമ്പതികൾ കുഞ്ഞിനെ വേണ്ടെന്ന്വയ്ക്കുകയും ഗർഭച്ഛിദ്രം ചെയ്ത് കുഞ്ഞിനെ നശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. പക്ഷേ അതിന് തയ്യാറാവാതിരുന്ന മിമിയുടെ ജീവിതത്തിൽ പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

സായി തംഹങ്കർ, മനോജ് പഹ്വ, സുപ്രിയ പതക് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ജൂലൈ 30ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസിനെത്തും.

content highlights : Mimi movie trailer kriti sanon pankaj tripadi AR Rahman