ഫാന്റസിയും മിസ്റ്ററിയും ചേർന്ന മല്ലൻ മുക്ക് എന്ന വെബ് സീരീസ് റിലീസ് ആയി. k2-141ബി എന്ന ഹെൽ പ്ലാനറ്റിൽ നിന്നും വന്ന ഉൽക്കയും അതുമൂലമുണ്ടാകുന്ന നരകതുല്യരായ അപകടകാരികളായ മനുഷ്യരുടെയും കഥയാണ് സീരീസ് പറയുന്നത്.

ഭീതിനിറയ്ക്കുന്ന രംഗങ്ങളാൽ സമ്പന്നമാണ് മല്ലൻമുക്ക്. മികച്ച ശബ്ദമിശ്രണം, എഡിറ്റിംഗ്, മേക്കിങ് എന്നിവയാണ് സീരീസിനെ ശ്രദ്ധേയമാക്കുന്നത്. നവാഗതരായ അക്കി & അക്കാര  ആണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. കിടിലം എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാജേഷ് അന്തിക്കാടൻ ആണ് നിർമ്മിച്ചിരിക്കുന്നത്.
 
പ്രിൻസ് ഫ്രാൻസിസ് ആണ് ഛായാ​ഗ്രഹണം. സം​ഗീതം എമിൽ കാർട്ടണും എഡിറ്റിംഗ് അതുൽ രാജൻ നിർവഹിച്ചിരിക്കുന്നു.. ഡി ഐ രഞ്ജിത്ത് സുരേന്ദ്രൻ. 

മലയാള വെബ്സീരീസുകളിൽ ഇതാദ്യമായാണ് ഇത്തരമൊരാശയം. പി ആർ ഓ: എം കെ ഷെജിൻ ആലപ്പുഴ.

Content Highlights: Mallan Mukk, Malayalam Web Series, Stone From Hell