നവാ​ഗതനായ വൈശാഖ് ജോൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കൂറയുടെ ട്രെയ്ലർ പുറത്തിറങ്ങി. സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ കീർത്തി ആനന്ദ്, വാർത്തിക് എന്നീ പുതുമുഖതാരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.

ജോജൻ സിനിമാസാണ് നിർമാണം. നീ സ്ട്രീം ഓടിടി പ്ലാറ്റ്ഫോം വഴി സെപ്റ്റംബർ 9ന് ചിത്രം പ്രദർശനത്തിനെത്തും. പ്രൊഫസർ ശോഭീന്ദ്രൻ, സന്ദേശ് സത്യൻ, അപർണ മേനോൻ, സുഭിക്ഷ, ധ്യാൻ ദേവ്, ഷൈജു പി ഒളവണ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അരുൺ കൂത്താടുത്ത്ആണ് ഛായാ​ഗ്രഹണം. എഡിറ്റിങ്ങ് വൈശാഖ് ജോജൻ, സം​ഗീതം നിഥിൻ പീതാംബരൻ, എജി ശ്രീരാ​ഗ്.

content highlights : Koora Movie Trailer Keerthi Aanand Varthik Vaisagh Jojan Neestream