കണ്ടൻറ് ക്രിയേറ്റർമാരായ കരിക്ക് നെറ്റ്ഫ്ളിക്സിൽ അരങ്ങേറ്റം കുറിക്കുന്നു. റിപ്പർ എന്ന പേരിലുള്ള സ്കെച്ച് വീഡിയോയിലൂടെയാണ് കരിക്ക് നെറ്റ്ഫ്ലിക്സിലേക്ക് എത്തുന്നത്. വീഡിയോയുടെ പോസ്റ്ററും കരിക്ക് ടീം പുറത്തുവിട്ടിട്ടുണ്ട്. ഏപ്രിൽ മൂന്നാം തീയതി രാവിലെ 11 മണിക്കാണ്​ വിഡിയോ റിലീസ്​ ചെയ്യുക.

അനു കെ അനിയൻ, ജീവൻ സ്റ്റീഫൻ, അർജുൻ രത്തൻ, ശബരീഷ് സജിൻ, കിരൺ വിയ്യത്ത് എന്നിവരടങ്ങിയ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള കോമഡി വീഡിയോയാകും ഇതെന്നാണ് സൂചന.

തേരാപാര എന്ന വെബ്സീരീസിലൂടെയാണ് കരിക്ക് പ്രശസ്തി നേടുന്നത്. നിലവിൽ ഇവരുടെ യൂട്യൂബ് ചാനലിന് 6.71 മില്യൺ സബ്സ്ക്രൈബേഴ്സ് ഉണ്ട്.

Content Highlights : Karikku collaboration with Netflix Sketch video titled Ripper will be released on April 3