ഹാരിസ് മണ്ണഞ്ചേരി, നീനാ കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഡ്വ. സനീഷ് കുഞ്ഞുകുഞ്ഞ്, അഭിലാഷ് രാമചന്ദ്രൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന" കനകം മൂലം" എന്ന വെബ് സിനിമയുടെ രണ്ടാമത്തെ ട്രെയ്ലർ റിലീസായി.

പുതുമുഖങ്ങളായ സുനിൽ കളത്തൂർ, ജഗദീഷ് തേവലപ്പറമ്പ്, ബിനോയ് പോൾ, കെ. ജയകൃഷ്ണൻ, പ്രദീപ് കെ.എസ്. പുരം, മുഹമ്മദ് സാലി, നിരീഷ് ഗോപാലകൃഷ്ണൻ, ഐശ്വര്യ അനിൽ, സൂര്യ സുരേന്ദ്രൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുമഠത്തിൽ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബേബി മോൾ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സനീഷ് കുഞ്ഞുകുഞ്ഞ് എഴുതുന്നു.

പണയത്തട്ടിപ്പു നടത്തിയതിന് പൊലീസ് പിടികൂടി കോടതിയിലെത്തിച്ച സുമുഖൻ എന്ന കള്ളനിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. മോഷ്ടിച്ച മാല സ്വർണമാണെന്നു കരുതി പണയം വയ്ക്കാൻ ശ്രമിച്ച സുമുഖനെ പൊലീസ് കോടതിയിലെത്തിയതോടെ കഥയാകെ മാറി മറിഞ്ഞു. തുടർന്ന് പൊലീസ് നടത്തുന്ന അന്വേഷണത്തിൽ സുമുഖൻ തുടങ്ങിവെച്ച കഥ വലിയൊരു തട്ടിപ്പിന്റെ കഥയാണ് പുറത്തു കൊണ്ടുവരുന്നത്.

ലിബാസ് മുഹമ്മദ് ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റർ- അമൽ രാജു, അഭിജിത്ത് ഉദയകുമാർ.

രണ്ടു കള്ളന്മാരും പരാതിയില്ലാത്ത ഒരു കേസുമായി പൊലീസിനെ വട്ടം ചുറ്റിച്ച ഒരു അന്വേഷണത്തിന്റെ കഥ പറയുന്ന കനകം മൂലം എന്ന വെബ് സിനിമ ജൂൺ 19 ന് റൂട്ട്സ് വിഡിയോ എന്ന ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യും. വാർത്ത പ്രചരണം-എ എസ് ദിനേശ്.

content highlights : kanakam moolam movie trailer neena kurup Abhilash Ramachandran roots ott