നിവിൻ പോളി നായകനായെത്തുന്ന ഫാമിലി എന്റർടൈനർ "കനകം കാമിനി കലഹത്തിന്റെ ടീസർ പുറത്തിറങ്ങി. ആൻഡ്രോയിഡ് കുഞ്ഞപ്പൻ V2.0 എന്ന ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സംവിധാനം. ​ഗ്രേസ് ആന്റണിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

നവംബർ 12ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം പ്രദർശനത്തിനെത്തും. ഡിസ്‌നി + ഹോട്ട്സ്റ്റാറിലൂടെ  റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രം  കൂടിയാണിത്. 

വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരാണ് മറ്റുതാരങ്ങൾ. നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. 

content highlights : Kanakam Kaamini Kalaham teaser Nivin Pauly Grace Antony Ott release