പ്രേക്ഷകരുടെ ദൃശ്യ വിരുന്നിന്റെ ഗതി അടിമുടി മാറി വരുന്ന സാഹചര്യത്തില്‍ പുതിയൊരു ഓ.ടി.ടി. പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു. ജയ് ഹോ എന്ന പേരില്‍ ആരംഭിക്കുന്ന ഈ ദൃശ്യമാധ്യമ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം ഈ ജൂലായ് മാസം പതിനഞ്ചാം തീയതി വ്യാഴാഴ്ച്ച കൊച്ചിയില്‍ നടക്കുന്നു. കേരളത്തിലും വിദേശത്തുമുള്ള സിനിമാ പ്രവര്‍ത്തകരും ബിസിനസ്സ് കാരുമായ മലയാളികളാണ് ഈ കമ്പനിയുടെ പിന്നിലുള്ളത്.

നിര്‍മ്മാതാവ് ജീവന്‍ നാസര്‍, തിരക്കഥാകൃത്ത് നിഷാദ് കോയ, സജിത്കൃഷ്ണാ, വിജി ചെറിയാന്‍, അരുണ്‍ ഗോപിനാഥ്എന്നിവരാണ് ഈ പ്രസ്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ കമ്പനി അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നിരുന്നു.

ഫീച്ചര്‍ ഫിലുമുകള്‍, വെബ് സീരിയലുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, മറ്റു കലാസൃഷ്ടികള്‍ തുടങ്ങിയവയൊക്കെ നിര്‍മ്മിക്കുക അത് പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്നതാണ് ജയ് ഹോഎന്ന ഈ പ്ലാറ്റ്‌ഫോമിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് ജീവന്‍ നാസര്‍  വ്യക്തമാക്കി.
നിരവധി കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനുള്ള ഒരു വേദിയായിരിക്കുമിതെന്ന് അവര്‍ പറഞ്ഞു.

Content Highlights: jai ho ott platform for Malayalam Cinema