സൂര്യ നായകനാകുന്ന ജയ് ഭീമിന്റെ ടീസര്‍ പുറത്തിറങ്ങി. ടി.എസ്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ എത്തുന്നത്. മലയാളി താരങ്ങളായ രജിഷ വിജയനും ലിജോ മോളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് ലിജോമോൾ. പ്രകാശ് രാജ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ടുഡി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് നിർമാണം.

എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെ നവംബര്‍ 2ന് ചിത്രം റിലീസ് ചെയ്യും.

content highlights : Jai Bhim Teaser starring Suriya Lijo Mol Rajisha Vijayan Amazon Prime release