മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 ന്റെ തെലുങ്ക് റീമേയ്ക്ക് ടീസർ പുറത്തിറങ്ങി. വെങ്കിടേഷ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. മീന, എസ്തർ അനിൽ, നാദിയ മൊയ്തു തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

'ദൃശ്യം 2' പുറത്തിറങ്ങിയതിന് പിന്നാലെ തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഔദ്യോ​ഗികമായി പ്രഖ്യാപിക്കപ്പെട്ടത്. മുതിർന്ന നടി ശ്രീപ്രിയയാണ് ദൃശ്യം ആദ്യ ഭാ​ഗത്തിൻറെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തത്. 

ആശിർവാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷൻസ്, രാജ്‍കുമാർ തിയറ്റേഴ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം. നവംബർ 25ന് ആമസോൺ പ്രൈമിലൂടെ ചിത്രം പ്രദർശനത്തിനെത്തും. ‌

content highlights : Drishyam 2 Telugu remake teaser venkatesh Meena Jeethu Joseph Esther Anil Amazon Prime