ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേയ്ക്ക് നരപ്പ ആമസോൺ പ്രൈമിലൂടെ റിലീസിനെത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.

വെങ്കടേഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് അഡലയാണ്. തമിഴിൽ മഞ്ജു വാര്യർ അവതരിപ്പിച്ച വേഷത്തിൽ പ്രിയാമണി എത്തുന്നു.

റാവു രമേശ്, നാസർ, കാർത്തിക് രത്നം, അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ജൂലൈ 20നാണ് റിലീസ്.

തമിഴിൽ മഞ്ജു വാര്യരുടെ അരങ്ങേറ്റ ചിത്രമായിരുന്നു അസുരൻ. അതിലെ അഭിനയത്തിന് വലിയ കയ്യടിയും പ്രശംസയുമാണ് മഞ്ജുവിന് ലഭിച്ചത്. ധനുഷ് സിനിമയിൽ ഡബിൾ റോളിലാണ് പ്രത്യക്ഷപ്പെട്ടത്.

content highlights : dhanush manju warrier vetrimaran movie asuran telugu remake narappa trailer venkatesh priyamani