ലച്ചിത്ര പ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും ഈ ഓണത്തിന് വമ്പന്‍ ഓഫറുകള്‍ ഒരുക്കിയിരിക്കുകയാണ് ഒടിടി പ്ലാറ്റ്‌ഫോമായ സിനിയ. അഞ്ച് വര്‍ഷത്തെ സബ്സ്‌ക്രിപ്ഷന്‍ പാക്കേജിന് 999 രൂപക്ക് നല്‍കുന്ന ഓഫറാണ് ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് സിനിയയിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാകുമെന്ന് മാനേജിംങ് ഡയറക്ടര്‍ ബിജു മണികണ്ഠന്‍ അറിയിച്ചു. 

പുതിയ സിനിമകള്‍, മികച്ച ഷോട്ട്ഫിലിമുകള്‍, വെബ് സീരിസുകള്‍ ,ഭക്തിഗാനങ്ങള്‍, ചലച്ചിത്ര സംഗീത വീഡിയോകള്‍, മ്യൂസിക്കല്‍ ബ്രാന്‍ഡ് പ്രോഗ്രാമുകള്‍, ഇന്ത്യന്‍ ചാനലുകളിലെ കോമഡി എപ്പിസോഡുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങി ഒട്ടേറെ ദൃശ്യവിസ്മയങ്ങളുടെ വലിയ ഉള്ളടക്കമാണ് സിനിയയില്‍ ഉള്ളത്.

ഉള്ളടക്കത്തിലെ സുതാര്യതയും ആവിഷ്‌ക്കാരത്തിലെ പുതുമയും കൊണ്ട് നിലവിലെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍നിന്ന് ഏറെ ശ്രദ്ധേയമാണ് ഈ ഒടിടി. ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രങ്ങളുടെ വിരുന്നൊരുക്കി പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യമായ കൂടുതല്‍ പുതുമകള്‍ ആവിഷ്‌ക്കരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം- ബിജു മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Ciniya OTT Platform