അമേരിക്കയെ പിടിച്ചുകുലുക്കിയ ബിൽ ക്ലിന്റൺ–മോണിക്ക ലെവിൻസ്കി ബന്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരിസ് റിലീസിനൊരുങ്ങുന്നു.

ഇംപീച്ച്മെന്റ്: അമേരിക്കൻ ക്രൈം സ്റ്റോറി എന്നു പേരിട്ടിരിക്കുന്ന സീരിസിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സെപ്റ്റംബർ ഏഴിന് ആദ്യ എപ്പിസോഡ്  റിലീസ് ചെയ്യും. അമേരിക്കൻ പേ ചാനൽ ആയ എഫ്എക്സ് നെറ്റ്‌വർക്കിലൂടെയാകും സീരിസ് പ്രദർശിപ്പിക്കുന്നത്.

അമേരിക്കൻ രാഷ്‍ട്രീയത്തിലെ പ്രധാന സംഭവങ്ങളും സീരിസിന്റെ ഭാഗമാകും. ജെഫെറി ടൂബിൻ എഴുതിയ പുസ്‍തകത്തെ ആസ്പദമാക്കിയാണ് സീരിസ് ഒരുക്കുന്നത്.

ക്ലീവ് ഓവൻ ബിൽ ക്ലിന്റണായും എഡീ ഫാൽകോ ഹിലാരി ക്ലിന്റണായും ബീനി ഫെൽഡ്സ്റ്റീൻ മോണിക്കയായും വേഷമിടുന്നു.

content highlights : bill clinton monica lewinsky scandal web series Impeachment American Crime Story Trailer