പൃഥ്വിരാജിനെ നായകനാക്കി രവി കെ.ചന്ദ്രൻ  സംവിധാനം ചെയ്യുന്ന 'ഭ്രമ'ത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. 

സസ്‌പെൻസും ഡാർക്ക് ഹ്യൂമറും ഉൾക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം. ആയുഷ്മാൻ ഖുറാന നായകനായെത്തിയ ബോളിവുഡ് ചിത്രം അന്ധാധുനിന്റെ റീമേക്കാണിത്. 

എ.പി.ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ഉണ്ണി മുകുന്ദൻ, റാഷി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബർ 7ന് ആമസോൺ പ്രൈം വഴി ചിത്രം പ്രദർശനത്തിനെത്തും

content highlights : Bhramam movie trailer Prithviraj Sukumaran Raashi Khanna Unni mukundan Mamtha shankar