പൃഥ്വിരാജിനെ നായകനാക്കി രവി കെ.ചന്ദ്രന്‍  സംവിധാനം ചെയ്യുന്ന 'ഭ്രമ'ത്തിന്റെ ടീസർ പുറത്ത്. നിങ്ങള്‍ കാണുന്നതിനെ വിശ്വസിക്കരുത് എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.

സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം. ആയുഷ്മാൻ ഖുറാന നായകനായെത്തിയ ബോളിവുഡ് ചിത്രം അന്ധാധുനിന്റെ റീമേക്കാണിത്. 

എ.പി.ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

ഉണ്ണി മുകുന്ദന്‍, റാഷി ഖന്ന, സുധീര്‍ കരമന, മംമ്ത മോഹന്‍ദാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബർ 7ന് ആമസോൺ പ്രൈം വഴി ചിത്രം പ്രദർശനത്തിനെത്തും

content highlights : Bhramam movie teaser Prithviraj Sukumaran Raashi Khanna Unni mukundan Mamtha shankar