ഒരു മാസത്തെ സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വിഡിയോ. നേരത്തെ ഇന്ത്യയില്‍ നെറ്റ്ഫ്‌ളിക്‌സ് രണ്ട് ദിവസത്തേക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 30 ദിവസത്തേക്ക് സൗജന്യ സ്ട്രീമിംഗ് ഓഫര്‍ പ്രഖ്യാപിച്ച് കൊണ്ട് ആമസോണ്‍ പ്രൈം വിഡിയോ രംഗത്തെത്തിയത്. 

രണ്ട‌ു ദിവസത്തേക്ക് എന്ത്? 30 ദിവസത്തേക്ക് ഫ്രീ ട്രയൽ ആരംഭിക്കൂ- ആമസോൺ പ്രെെമിന്റെ ടിറ്റർ പേജിൽ കുറിച്ചിരിക്കുന്നു.

സിനിമകൾ മാത്രമല്ല ലോകോത്തര നിലവാരമുള്ള ടി.വി സീരിസുകളുടേയും വെബ് സീരിസുകളുടെയും മികച്ച കളക്ഷൻ പ്രേക്ഷകർക്ക് ലഭ്യമാക്കാം എന്നതാണ്  ഒ.‌ടി.ടി പ്ലാറ്റ്ഫോമുകളുടെ ഏറ്റവും വലിയ ​ഗുണം. ഈ ലോക്ക് ഡൗൺ കാലയളവിൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് ഒ‌ട്ടനവധി പ്രേക്ഷകരാണ് ചേക്കേറിയത്. കോവിഡ് പ്രതിസന്ധിയിൽ നിരവധി സിനിമകൾ ഒ.‌‌‌ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുകയും ചെയ്തു.

Content Highlights: Amazon Prime Video takes a dig at Netflix's two-day stream fest and offers  30-day free trial