ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തുന്ന തമിഴ് ആന്തോളജി സീരീസ് ‘പുത്തം പുതു കാലൈ വിടിയാത’യുടെ ട്രെയിലർ റിലീസ് ചെയ്തു. അഞ്ച് കഥകളായി ഒരുങ്ങുന്ന ചിത്രത്തിൽ നദിയ മൊയ്തു, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അർജുൻ ദാസ്, ദിലിപ് സുബ്ബരയ്യൻ, ഗൗരി കിഷൻ, ലിജോമോൾ ജോസ്, സനന്ത്, തീജെ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹലിത ഷമീം, ബാലാജി മോഹൻ, റിച്ചാർഡ് ആന്റണി, സൂര്യ കൃഷ്ണൻ, മധുമിത എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. കോവിഡും ലോക്ഡൗണും ഒറ്റപ്പെടലിന്റെയും അനിശ്ചിതത്വത്തിന്റെ നാളുകളും പ്രമേയമാകുന്ന ചിത്രങ്ങൾ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥകളാണ് പറയുന്നത്. 

ജനുവരി 14ന് ആമസോൺ പ്രൈം വീഡിയോയിൽ പുത്തം പുതു കാലൈ വിടിയാത പ്രദർശനത്തിനെത്തും

Content Highlights : Amazon Prime Series Putham Pudhu Kaalai Vidiyaadhaa Trailer