അമല പോൾ പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി വെബ് സീരിസ് ‘ര‍ഞ്ജിഷ് ഹി സഹി’ ട്രെയിലർ റിലീസ് ചെയ്തു. 70 കളിലെ ബോളിവുഡ് പശ്ചാത്തലമായെത്തുന്ന സീരീസിൽ സിനിമാ താരത്തിന്റെ വേഷത്തിലാണ് അമല എത്തുന്നത്. 

ജീവിതത്തിൽ പരാജിതനായ സിനിമാ സംവിധായകന്റെയും സൂപ്പർനായികയുടെയും പ്രണയമാണ് സീരീസിന്റെ പ്രമേയം. അമലയുടെ ആ​ദ്യ ഹിന്ദി പ്രോജക്ട് ആണിത്. 

സാക്ഷി ഭട്ട് ആണ് നിർമാണം. വൂട്ട് സെലക്ട് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ജനുവരി 13 മുതൽ സീരിസ് സംപ്രേക്ഷണം ചെയ്ത് തുടങ്ങും. താഹിർ രാജ്, അമൃത പുരി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പുഷ്പദീപ് ഭരദ്വാജ് ആണ് സീരീസിന്റെ രചനയും സംവിധാനവും.

Content Highlights : Amala Paul Hindi Series Ranjish Hi Sahi Trailer Tahir Raj Bhasin Amrita Puri