കൊച്ചി: ഒടിടി പ്ലാറ്റ്‌ഫോം രംഗത്ത് പുത്തന്‍ ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കാന്‍ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ലോഞ്ച് ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമാണ് ആക്ഷന്‍ ഒടിടി. ഏറെ സവിശേഷതകള്‍ ഉള്ള ആക്ഷന്‍ പ്രൈമിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 20 മുതൽ ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള ഹൃസ്വ ചിത്രങ്ങള്‍ക്കായി ഒരു ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നുണ്ട്. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപ ഉള്‍പ്പടെ 3 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്.

കലയും സംസ്‌കാരവും, ചലച്ചിത്രഭാഷയും അതിന്റെ ഉന്നതിയില്‍ നിലനിര്‍ത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവലിന്റെ ജൂറി പാനല്‍ മലയാളത്തിലെയും ഇതര ഭാഷകളിലെയും ചലച്ചിത്രങ്ങളെ നല്ല രീതിയില്‍ വിലയിരുത്തുന്ന വ്യക്തിത്വങ്ങള്‍ അടങ്ങുന്നവര്‍ ആയിരിക്കും. ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അപേക്ഷാഫോം ആക്ഷന്റെ സൈറ്റില്‍ ലഭ്യമാണ്.

കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ കമ്പനി സി.ഇ.ഓ വിജേഷ് പിള്ള, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ഗിരീഷ് കുന്നുമ്മല്‍, പി.ആര്‍.ഒ പി.ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Action OTT Online platform conducts International short film festival 2021