'ഹണിബീ'യിൽ തുടങ്ങി കൊച്ചു കൊച്ചു വേഷങ്ങളിലൂടെ ശ്രദ്ധേയനായി നായക പദവി നേടിയ നടനാണ് കൊച്ചിക്കാരൻ അമിത് ചക്കാലക്കൽ. അമിത് നായകനാകുന്ന യുവം എന്ന പുതിയ സിനിമ ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും . ചിത്രത്തിലെ. ഗോപി സുന്ദർ സംഗീതം നൽകി ചിട്ടപ്പെടുത്തിയ ' സൗഹൃദം ' എന്ന ഗാന വീഡിയോ കഴിഞ്ഞ ദിവസം മഞ്ജു വാര്യർ റീലീസ് ചെയ്തു. ഈ ഗാനത്തിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

സാമൂഹ്യ പ്രതിബദ്ധതയുള്ള ഉത്സാഹികളായ എബി, വിനു, പോൾ എന്നീ മൂന്നു യുവ അഭിഭാഷക കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള നർമത്തിന്റെ അകമ്പടിയിൽ രസകരമായ ഒരു പൊളിറ്റിക്കൽ ത്രില്ലർ പ്രമേയമാണ് ' യുവ ' യുടേത്. ഇതിൽ എബി എന്ന നായക കഥാപാത്രത്തെയാണ് അമിത് ചക്കാലക്കൽ അവതരിപ്പിക്കുന്നത്. ഈ ചിത്രം തന്റെ കരിയറിൽ വഴിത്തിരിവായി ഭവിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് അമിത്.

പുതുമുഖ സംവിധായകൻ പിങ്കു പീറ്റർ അണിയിച്ചൊരുക്കുന്ന ' യുവ 'ത്തിലെ നായിക ഡയാന എസ് ഹമീദാണ്. ഇന്ദ്രൻസ്, നെടുമുിവേണു, സായ് കുമാർ, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, അഭിഷേക് രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ.

Content highlights :yuvam malayalam movie song released starring amith chakalakkal