മുംബൈ വിമാനത്താവളത്തില്‍ വരി നില്‍ക്കാതെ അകത്തേക്ക് കയറാന്‍ ശ്രമിച്ച ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥന്‍. റഷ്യയിലേക്ക് പറക്കാനായി വിമാനത്താവളത്തിലെത്തിയ സല്‍മാന്‍ ഖാന്‍ വരി നില്‍ക്കാതെ നേരിട്ട് അകത്തേക്ക് കടക്കുകയായിരുന്നു.

ഇതുകണ്ട സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ താരത്തെ തടയുകയും വരിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പടര്‍ന്നു. ഉദ്യോഗസ്ഥന്റെ നടപടിയെ അഭിനന്ദിച്ചും കുറ്റപ്പെടുത്തിയും നിരവധിപേര്‍ രംഗത്തെത്തി. 

ടൈഗര്‍ ത്രീ എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സല്‍മാന്‍ റഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയത്. റഷ്യ, ഓസ്ട്രിയ, തുര്‍ക്കി എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് നടക്കുക. മനീഷ് ശര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്‍. സല്‍മാന്‍ ഖാന് പുറമേ കത്രീന കൈഫ്, ഇംറാന്‍ ഹാഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

Content Highlights:Young CISF officer stops Salman Khan at Mumbai Airport