ചിത്രത്തിന്റെ പോസ്റ്റർ
എനി ടൈം മണി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച് യോഗി ബാബു പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ദാദാ'. ഗിന്നസ്സ് കിഷോറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം ഡിസംബര്‍ 9ന് മൂന്ന് ഭാഷകളിലായി തീയേറ്റര്‍ റിലീസിന് ഒരുങ്ങി.
തുടക്കം മുതലേ ഏറെ വിവാദങ്ങള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ച ചിത്രമാണിത്. തീര്‍ത്തുമൊരു ക്രൈം ത്രില്ലര്‍ ആയ ചിത്രം തമിഴിന് പുറമേ മലയാളം, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
യോഗി ബാബുവിന് കൂടാതെ നിതിന്‍ സത്യ, ഗായത്രി, മനോബാല, സിങ്കമുത്തു, നാസര്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നു. ആര്.എച്ച് അശോക് ആണ് ഛായാഗ്രാഹകന്‍. ഡി.നാഗാര്‍ജുന്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കാര്‍ത്തിക് കൃഷ്ണന്.
കേരളത്തിലും കര്‍ണാടകയിലും ചിത്രം വിതരണത്തിനെത്തിക്കുന്നത് സാന്‍ഹ ആര്‍ട്ട് റിലീസാണ്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.
Content Highlights: yogi babus dada to release on december 9
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..