റാം ഒരുക്കുന്ന 'യേഴ് കടൽ യേഴ് മലൈ'യിലെ നിവിൻ പോളിയുടെ ക്യാരക്ടർ ലുക്ക് പുറത്തിറങ്ങി


'യേഴ് കടൽ യേഴ് മലൈ'യിലെ നിവിൻ പോളിയുടെ ക്യാരക്ടർ ലുക്ക് പോസ്റ്റർ

മമ്മൂട്ടി നായകനായ പേരൻപ്, തരമണി, തങ്ക മീന്‍കൾ, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ റാം നിവിൻ പോളിയുമായി ഒന്നിക്കുന്ന 'യേഴ് കടൽ യേഴ് മലൈ' എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ ക്യാരക്ടർ ലുക്ക് പുറത്തിറങ്ങി. മാനാട് എന്ന തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

നിവിൻ പോളിയ്‌ക്കൊപ്പം തമിഴ് നടൻ സൂരിയും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. അഞ്ജലിയാണ് നായിക. യുവൻ ശങ്കർ രാജയാണ് സംഗീതസംവിധാനം. വെട്ടത്തിന്റെയും ഒപ്പത്തിന്റെയും ഡിഒപി നിർവഹിച്ച ഏകാംബ്രം ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ -ഉമേഷ് ജെ കുമാർ, എഡിറ്റർ -മതി വി.എസ്., ആക്ഷൻ -സ്റ്റണ്ട് സിൽവ, കൊറിയോഗ്രാഫർ- സാൻഡി. ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് എന്നിവർ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. പി ആർ ഒ - ശബരി



Content Highlights: Yezhu Kadal Yezhu Malai nivin pauly Ram film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented