ജീന്‍സ് വിവാദത്തിന് ശേഷം ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന്റെ സെല്‍ഫി പരാമര്‍ശവും ചര്‍ച്ചയാകുന്നു. ഒരു മലയാള വാരികയ്ക്ക് നല്‍കിയ അഭിമുഖ പരമ്പരയിലാണ് യേശുദാസിന്റെ വിവാദ പരാമര്‍ശം.

എണ്‍പതുകള്‍ക്ക് മുന്‍പ് ഒരു പെണ്‍കുട്ടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ആരും ചോദിക്കാറില്ല. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ല.

'ഇത് എന്റെ ഭാര്യ, മകള്‍' എന്നൊരാള്‍  പരിചയപ്പെടുത്തിയാല്‍ത്തന്നെയും അവര്‍ അകലം പാലിക്കുമായിരുന്നു. ഇന്ന് അങ്ങനെയല്ല. സെല്‍ഫി വന്നതോടെ തൊട്ടുരുമ്മിനിന്ന് ഫോട്ടോ എടുക്കണം. അതു പറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ട- യേശുദാസ് അഭിപ്രായപ്പെട്ടു.

യേശുദാസിന്റെ ഈ അഭിപ്രായ പ്രകടനം സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കടുത്ത വിമര്‍ശനമാണ് അദ്ദേഹത്തിനെതിരെ പലരും അഴിച്ച് വിട്ടിരിക്കുന്നത്. 

2014 ലെ ഗാന്ധി ജയന്തിദിനത്തില്‍ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ യേശുദാസ് നടത്തിയ പരാമര്‍ശവും വലിയ വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയിരുന്നു.