രിഹരന്‍ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തെ കീഴടക്കിയ നടിയാണ് ചഞ്ചല്‍. ജോമോള്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തില്‍ കുഞ്ഞാത്തോല്‍ എന്ന സാങ്കല്‍പ്പിക കഥാപാത്രത്തെയാണ് ചഞ്ചല്‍ അവതരിപ്പിച്ചത്. ചുരുണ്ട മുടിയും വെള്ളാരം കണ്ണുമുള്ള യക്ഷി കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ ഇപ്പോഴും ജീവിക്കുന്നു.

1997 ല്‍ മോഡലിങ്ങില്‍ കരിയര്‍ തുടങ്ങിയ ചഞ്ചല്‍ പിന്നീട് ടെലിവിഷന്‍ ചാനലില്‍ അവതാരകയായെത്തി. നിരവധി മലയാളം ചാനലുകളില്‍ ക്വിസ് പ്രോഗ്രാമുകളും ചര്‍ച്ചകളും അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. 

chachal

chachal

1998-1999 കാലഘട്ടത്തില്‍ സിനിമയില്‍ സജീവമായിരുന്ന ചഞ്ചല്‍ വിരവിലെണ്ണാവുന്ന സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ലോഹിതദാസ് സംവിധാനം ചെയ്ത അവര്‍ ഓര്‍മ്മച്ചെപ്പിലും ഋഷിവംശം എന്ന ചിത്രങ്ങളിലും ചഞ്ചല്‍ അഭിനയിച്ചു. ലാല്‍, ദിലീപ് എന്നിവരായിരുന്നു ഓര്‍മ്മച്ചെപ്പില്‍ ചഞ്ചലിനൊപ്പം അഭിനയിച്ചത്.

chachal

വിവാഹത്തിന് ശേഷം അമേരിക്കയില്‍ കുടുംബത്തോടൊപ്പം ജീവിക്കുകയാണ് ചഞ്ചലിപ്പോള്‍. നൃത്ത രംഗത്ത് സജീവമാണ്.

chachal

Content Highlights: yesteryear actress chanchal, ennu Ennu Swantham Janakikutty, jomol hariharan movie