അന്തരിച്ച ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന യാത്ര എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങ് ജോലികള്‍ ആരംഭിച്ചു. ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോയിലാണ് ഡബ്ബിങ്ങ് ജോലികള്‍ പുരോഗമിക്കുന്നത്.
1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004 ല്‍ അദേഹം നടത്തിയ പദയാത്ര സിനിമയിലെ മുഖ്യ ഭാഗമാണ്. മൂന്ന് മാസം കൊണ്ട് 1475 കിലോമീറ്റര്‍ ദൂരമാണ് അദേഹം പൂര്‍ത്തിയാക്കിയത്.
മഹി രാഘവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. 30 കോടി ബജറ്റിലൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് ചില്ലയാണ്. സ്വാതി കിരണം, സൂര്യപുത്രഡു, റെയില്‍വേ കൂലി എന്നിവയാണ് മമ്മൂട്ടി ഇതിനു മുന്‍പ് തെലുങ്കില്‍ അഭിനയിച്ച ചിത്രങ്ങള്‍.
മമ്മൂട്ടി-സുഹാസിനി ജോഡിയും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ആന്ധ്രപ്രദേശിലെ ആദ്യത്തെ വനിത ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയുടെ കഥാപാത്രത്തെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്.
ContentHighlights: Yatra telungu movie of mamooty, mamooty as ysr, andra pradesh cheif minister Y S Rajashekhara Reddy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..